[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹരികൃഷ്ണൻസിൽ ഷാരൂഖ് ഖാൻ ഉണ്ടായിരുന്നതിനെ കുറിച്ച് ഫാസിൽ പറയുന്നു

1998 ഇലെ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ഒരു ചിത്രമാണ് ഹരികൃഷ്ണൻസ്. ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച ആ ചിത്രത്തിൽ നായകന്മാരായി എത്തിയത് മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരായിരുന്നു. മോഹൻലാൽ നിർമ്മിക്കുകയും ചെയ്ത ആ ചിത്രത്തിലെ നായികാ വേഷം ചെയ്തത് പ്രശസ്ത ബോളിവുഡ് നടിയായ ജൂഹി ചൗളയാണ്. ഒരേ പേരുള്ള രണ്ടു വക്കീൽ കഥാപാത്രങ്ങളായി മോഹൻലാൽ, മമ്മൂട്ടി എന്നിവർ അഭിനയിച്ച ആ ചിത്രത്തിന് മൂന്ന് ക്‌ളൈമാക്‌സുകൾ ഒരുക്കിയും ഫാസിൽ അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നു. കുറെ സ്ഥലത്ത് നായികയെ മോഹൻലാലിന് കിട്ടുന്ന പ്രിന്റുകളും വേറെ കുറെ സ്ഥലത്തു നായികയെ മമ്മൂട്ടിക്ക് കിട്ടുന്ന പ്രിന്റുകളുമാണ് ഫാസിൽ റിലീസ് ചെയ്തത്. ഇതിനിടക്കാണ് ഈ ചിത്രത്തിന്റെ സെറ്റിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള എന്നിവർക്കൊപ്പം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ ഖാനും നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നത്. അതോടെ ചിത്രത്തിൽ അതിഥി താരമായി ഷാരൂഖ് ഖാനും എത്തുന്നു എന്ന വാർത്തകൾ ശ്കതമായി പുറത്തു വന്നു.

ഹരികൃഷ്ണൻസിൽ ഷാരൂഖ് ഖാൻ ഉണ്ടായിരുന്നോ എന്ന കാര്യത്തെ കുറിച്ച് മറുപടി പറയുകയാണ് സംവിധായകൻ ഫാസിലിപ്പോൾ. ഹരികൃഷ്ണന്സിന്റെ ഷൂട്ടിംഗ് ഊട്ടിയിൽ നടക്കുമ്പോൾ മറ്റൊരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ഷാരൂഖ് ഖാനും അവിടെ ഉണ്ടായിരുന്നു എന്നും തന്റെ വളരെ അടുത്ത സുഹൃത്തായ ജൂഹിയിൽ നിന്നു മലയാള സിനിമയുടെ സെറ്റിലെ ഹോംലി ആയ അന്തരീക്ഷത്തെ കുറിച്ച് കേട്ടറിഞ്ഞ ഷാരൂഖ് ഖാൻ തനിക്കു ഇതിൽ ഒരു ഷോട്ട് എങ്കിലും വേണമെന്ന ആവശ്യവുമായി എത്തുകയായിരുന്നു എന്നും ഫാസിൽ പറയുന്നു. എന്നാൽ ഷാരൂഖിനെ എങ്ങനെ ഉൾപ്പെടുത്തും എന്ന് യാതൊരു പിടിയുമില്ലായിരുന്നു എന്നും അവസാനം ജൂഹിയുടെ നായികാ കഥാപാത്രത്തെ മോഹൻലാലിന് ആണോ മമ്മൂട്ടിക്ക് ആണോ കിട്ടുക എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ഷാരൂഖ് വന്നു ജൂഹിയുടെ കൈ പിടിച്ചു പോകുന്ന ഒരു ഷോട്ട് പ്ലാൻ ചെയ്തു എങ്കിലും കൃത്രിമത്വം തോന്നാതിരിക്കാൻ അത് വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് ഫാസിൽ വെളിപ്പെടുത്തുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.