1998 ഇലെ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ഒരു ചിത്രമാണ് ഹരികൃഷ്ണൻസ്. ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച ആ ചിത്രത്തിൽ നായകന്മാരായി എത്തിയത് മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരായിരുന്നു. മോഹൻലാൽ നിർമ്മിക്കുകയും ചെയ്ത ആ ചിത്രത്തിലെ നായികാ വേഷം ചെയ്തത് പ്രശസ്ത ബോളിവുഡ് നടിയായ ജൂഹി ചൗളയാണ്. ഒരേ പേരുള്ള രണ്ടു വക്കീൽ കഥാപാത്രങ്ങളായി മോഹൻലാൽ, മമ്മൂട്ടി എന്നിവർ അഭിനയിച്ച ആ ചിത്രത്തിന് മൂന്ന് ക്‌ളൈമാക്‌സുകൾ ഒരുക്കിയും ഫാസിൽ അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നു. കുറെ സ്ഥലത്ത് നായികയെ മോഹൻലാലിന് കിട്ടുന്ന പ്രിന്റുകളും വേറെ കുറെ സ്ഥലത്തു നായികയെ മമ്മൂട്ടിക്ക് കിട്ടുന്ന പ്രിന്റുകളുമാണ് ഫാസിൽ റിലീസ് ചെയ്തത്. ഇതിനിടക്കാണ് ഈ ചിത്രത്തിന്റെ സെറ്റിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള എന്നിവർക്കൊപ്പം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ ഖാനും നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നത്. അതോടെ ചിത്രത്തിൽ അതിഥി താരമായി ഷാരൂഖ് ഖാനും എത്തുന്നു എന്ന വാർത്തകൾ ശ്കതമായി പുറത്തു വന്നു.
ഹരികൃഷ്ണൻസിൽ ഷാരൂഖ് ഖാൻ ഉണ്ടായിരുന്നോ എന്ന കാര്യത്തെ കുറിച്ച് മറുപടി പറയുകയാണ് സംവിധായകൻ ഫാസിലിപ്പോൾ. ഹരികൃഷ്ണന്സിന്റെ ഷൂട്ടിംഗ് ഊട്ടിയിൽ നടക്കുമ്പോൾ മറ്റൊരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ഷാരൂഖ് ഖാനും അവിടെ ഉണ്ടായിരുന്നു എന്നും തന്റെ വളരെ അടുത്ത സുഹൃത്തായ ജൂഹിയിൽ നിന്നു മലയാള സിനിമയുടെ സെറ്റിലെ ഹോംലി ആയ അന്തരീക്ഷത്തെ കുറിച്ച് കേട്ടറിഞ്ഞ ഷാരൂഖ് ഖാൻ തനിക്കു ഇതിൽ ഒരു ഷോട്ട് എങ്കിലും വേണമെന്ന ആവശ്യവുമായി എത്തുകയായിരുന്നു എന്നും ഫാസിൽ പറയുന്നു. എന്നാൽ ഷാരൂഖിനെ എങ്ങനെ ഉൾപ്പെടുത്തും എന്ന് യാതൊരു പിടിയുമില്ലായിരുന്നു എന്നും അവസാനം ജൂഹിയുടെ നായികാ കഥാപാത്രത്തെ മോഹൻലാലിന് ആണോ മമ്മൂട്ടിക്ക് ആണോ കിട്ടുക എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ഷാരൂഖ് വന്നു ജൂഹിയുടെ കൈ പിടിച്ചു പോകുന്ന ഒരു ഷോട്ട് പ്ലാൻ ചെയ്തു എങ്കിലും കൃത്രിമത്വം തോന്നാതിരിക്കാൻ അത് വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് ഫാസിൽ വെളിപ്പെടുത്തുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.