ബോളിവുഡ് കിംഗ് ഖാൻ, ഷാരൂഖ് ഖാൻ നായകനായ പത്താൻ ഗംഭീര വിജയം നേടി ഇപ്പോഴും പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ ഇടുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ആദ്യ പതിമൂന്ന് ദിവസം കൊണ്ട് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ 849 കോടി രൂപയാണ്. ഹിന്ദി ഭാഷയിലെ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണ് ഈ ചിത്രം നേടിയിരിക്കുന്നത്. ഇതിനോടകം 526 കോടിയോളം രൂപയാണ് ഈ ചിത്രം ഇന്ത്യയിൽ നിന്നും നേടിയ ടോട്ടൽ ഗ്രോസ്. 440 കോടിയോളമാണ് ഈ ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് ഗ്രോസ്. 400 കോടിക്ക് മുകളിൽ നെറ്റ് ഗ്രോസ് ഇന്ത്യയിൽ നിന്നും നേടുന്ന ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണ് പത്താൻ. വിദേശ മാർക്കറ്റിൽ നിന്നും ഈ ചിത്രത്തിന് ഗംഭീര കളക്ഷനാണ് ലഭിച്ചത്.
പതിമൂന്ന് ദിവസം കൊണ്ട് ഈ ചിത്രം വിദേശത്ത് നിന്നും നേടിയത് 323 കോടി രൂപയാണ്. അധികം വൈകാതെ തന്നെ 1000 കോടി ആഗോള ഗ്രോസിലേക്കു പത്താൻ എത്തുമെന്നാണ് സൂചന. അങ്ങനെ സംഭിച്ചാൽ ആമിർ ഖാൻ നായകനായ ദങ്കലിനു ശേഷം 1000 കോടി രൂപ ആഗോള കളക്ഷൻ ലഭിക്കുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമായി പത്താൻ മാറും. 2000 കോടി ആഗോള കളക്ഷൻ നേടിയ ദങ്കൽ, ആയിരം കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ബാഹുബലി 2, കെജിഎഫ് 2, ആർ ആർ ആർ എന്നിവയാണ് ഇതിന് മുന്നേ ഈ നേട്ടം കൈവരിച്ച ചിത്രങ്ങൾ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം, അതിഥി താരമായി സൽമാൻ ഖാൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.