ഇന്നാണ് ഷാരൂഖ് ഖാൻ ആരാധകരും ബോളിവുഡ് സിനിമ പ്രേമികളും ആവേശത്തോടെ കാത്തിരുന്ന പത്താൻ എന്ന ചിത്രം ആഗോള റിലീസായി എത്തിയത്. ലോകമെമ്പാടും 7700 ഓളം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഈ ചിത്രം ഇന്ത്യയിൽ മാത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി അയ്യായിരത്തോളം സ്‌ക്രീനുകളിൽ എത്തി. ആദ്യ ഷോ കഴിയുമ്പോൾ അതിഗംഭീര റിപ്പോർട്ടുകളാണ് പത്താൻ നേടിയെടുക്കുന്നത്. അതിനോടൊപ്പം ആരാധകർക്ക് മൂന്നിരട്ടി ആഘോഷമാണ് ഈ ചിത്രം നൽകുന്നതെന്ന് പറയാം. അതിൽ ആദ്യത്തേത് ഈ ചിത്രത്തിന്റെ മികവ് തന്നെയാണ്. ഷാരൂഖ് ഖാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായാണ് പത്താൻ വന്നിരിക്കുന്നത്. ഇതിലെ കിടിലൻ ആക്ഷനും സ്റ്റൈലും കൊണ്ട് ഷാരൂഖ് ഖാൻ വമ്പൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. രണ്ടാമത്തേത് ഇതിനൊപ്പം റിലീസ് ചെയ്ത മറ്റൊരു വമ്പൻ ചിത്രത്തിന്റെ ടീസറാണ്.
സൽമാൻ ഖാൻ നായകനായ, കിസി കി ഭായ് കിസി കി ജാൻ എന്ന ചിത്രത്തിന്റെ ടീസറാണ് ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് പത്താനൊപ്പം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. മൂന്നാമത്തെ കാര്യം, പത്താനിലെ സൽമാൻ ഖാന്റെ അതിഥി വേഷമാണ്. ടൈഗർ എന്ന തന്റെ സൂപ്പർ ഹിറ്റ് സ്പൈ കഥാപാത്രമായാണ് സൽമാൻ ഖാൻ ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെ ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ. ഏതായാലും സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ സ്പൈ ത്രില്ലർ ചിത്രം ബ്ലോക്ക്ബസ്റ്റർ റിപ്പോർട്ടാണ് നേടുന്നത്. യാഷ് രാജ് ഫിലിംസിന്റെ അൻപതാം ചിത്രമായ പത്താനിൽ, ദീപിക പദുക്കോൺ നായികാ വേഷം ചെയ്തപ്പോൾ, ബോളിവുഡ് സൂപ്പർ താരമായ ജോൺ എബ്രഹാമാണ് വില്ലനായി എത്തിയിരിക്കുന്നത്. ഇതിലൂടെ ബോളിവുഡിലെ സ്പൈ യൂണിവേഴ്സിനും തുടക്കം കുറിച്ച് കഴിഞ്ഞു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.