ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെട്ട പുതിയ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോവിഡ് മഹാമാരി തീര്ത്ത പ്രതിസന്ധിയില് നിന്ന് കരകയറാന് സാധിക്കാത്ത രാജ്യത്തെ ചെറുകിട- ഇടത്തരം കച്ചവടക്കാർക്ക് കൈത്താങ്ങു ആവുക എന്ന ഉദ്ദേശത്തോടെ, ദീപാവലി ഉത്സവകാലത്ത് പുറത്തു വന്ന കാഡ്ബറിയുടെ പരസ്യമാണ് ശ്രദ്ധ നേടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബ്രാന്ഡ് അംബാസഡറായ ഷാരൂഖ് ഖാൻ എന്ന ബോളിവുഡ് താരത്തെ, ദീപാവലി കാലത്ത് ഏതു ചെറിയ കടകളുടെയും ബ്രാന്ഡ് അംബാസഡറാക്കി മാറ്റാവുന്ന തരത്തിലാണ് കാഡ്ബറി തങ്ങളുടെ പുതിയ പരസ്യം ഒരുക്കിയിരിക്കുന്നത്. പരസ്യ മേഖലയില് പുതിയ പരീക്ഷണങ്ങള്ക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ പരസ്യത്തിലൂടെ കാഡ്ബറി തയ്യാറെടുക്കുന്നത് എന്ന് തന്നെ പറയാം നമ്മുക്ക്.
ഈ വരുന്ന ദീപാവലി കാലം ആഘോഷമാക്കാന്, കടകളില് നിന്ന് വാങ്ങുന്ന പുതിയ വീട്ടുപകരണങ്ങള്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ചെരുപ്പുകള് എന്നിവയുടെ വില്പനയ്ക്ക് പ്രചാരം കൂട്ടുന്നത് ആണ് ഈ പരസ്യം. അതിൽ തന്നെ, ഇത് കാഡ്ബറിയുടെ പരസ്യം മാത്രമല്ല എന്ന വസ്തുത എടുത്തു പറഞ്ഞു കൊണ്ടാണ് രണ്ടര മിനിട്ടു നീളമുള്ള ഈ പുതിയ പരസ്യം അവതരിപ്പിക്കുന്നത്. ഏതായാലും ഈ പരസ്യം വമ്പൻ ഹിറ്റായി കഴിഞ്ഞു. മെഷീന് ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഷാരൂഖിന്റെ മുഖഭാവവും ശബ്ദവും പരസ്യത്തില് പുനഃരാവിഷ്കരിക്കാന് സാധിക്കും എന്നത് കൊണ്ട് തന്നെ, രാജ്യത്തെ ഏത് പ്രാദേശിക കച്ചവടക്കാര്ക്കും തങ്ങളുടെ കടയുടെ പേരില് ഷാരുഖിന്റെ പരസ്യം നിര്മിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കാഡ്ബെറി വെബ്സൈറ്റിലൂടെ, ഓരോ സ്ഥലത്തിന്റെയും പിന്കോഡ് ഉപയോഗിച്ചാണ് പ്രാദേശിക കച്ചവടക്കാര്ക്ക് അവരവരുടെ കടയുടെ പ്രചാരത്തിനു വേണ്ടിയുള്ള പരസ്യം നിര്മിക്കാന് സാധിക്കുക. കോവിഡ് പ്രതിസന്ധിയില് നഷ്ടത്തിലായ ചെറുകിട കച്ചവടക്കാര്ക്ക് ഇത് വഴി ദീപാവലി കാലത്ത് കൂടുതല് ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് കാഡ്ബറി കണക്കു കൂട്ടുന്നത്.
ഫോട്ടോ കടപ്പാട്: Cadbury Celebrations Youtube Screen Grab
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.