നീണ്ട നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ സിനിമയുടെ ബാദ് ഷാ, ഷാരൂഖ് ഖാൻ നായകനായെത്തിയ ബോളിവുഡ് ചലച്ചിത്രമാണ് പത്താൻ. വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങി ഷാരൂഖ് യുഗം അവസാനിച്ചുവെന്ന് പലരും വിധിയെഴുതിയ ഇടത്തുനിന്നാണ്, വലിയ ഹൈപ്പോടെ ഈ ഷാരൂഖ് ചിത്രം പ്രദർശനത്തിന് എത്തിയത്. പ്രഖ്യാപനം മുതൽ വലിയ വിവാദങ്ങളിലൂടെയാണ് പത്താൻ കടന്നുപോയത്. ദീപിക പദുക്കോണിന്റെ കാവി അടിവസ്ത്രം വിവാദമായതോടുകൂടി ബോയ്‌ക്കോട്ട് ആഹ്വാനം വരെ, ഹിന്ദു സംഘടനകളിൽ നിന്നും ചിത്രത്തിന് നേരിടേണ്ടതായിവന്നു. എന്നാൽ എല്ലാ വിവാദങ്ങളെയും കാറ്റിൽ പറത്തി, വമ്പൻ വരവേൽപ്പാണ് ലോകമെമ്പാടുമുള്ള റിലീസ് കേന്ദ്രങ്ങളിൽ നിന്നും പത്താന് ലഭിക്കുന്നത്.
ഷാരൂഖ് യുഗം അവസാനിച്ചുവെന്ന് വിധിയെഴുതിയ ഇടത്തുനിന്നും ബോളിവുഡിന് ഒരേയൊരു കിരീടാവകാശി മാത്രമെന്ന് അടിവരയിട്ടു കൊണ്ടാണ് പത്താൻ അവസാനിക്കുന്നത്. മണ്ണും വളവും ശ്വാസവും നൽകി അയാൾ സൃഷ്ടിച്ചെടുത്ത സാമ്രാജ്യം, ആ സാമ്രാജ്യം കീഴടക്കുക അത്രകണ്ട് എളുപ്പവുമല്ല. ക്യാൻസർ ബാധിച്ച് മരണപ്പെട്ട പിതാവിന്റെ ശരീരം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാൻ വീട്ടിലെ ഡ്രൈവറോട് പറയുമ്പോൾ, ശമ്പള കുടിശ്ശിക തീർത്തു തരാതെ വണ്ടിയെടുക്കില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ഡ്രൈവറെയും കരയുന്ന അമ്മയെ നോക്കി എന്തുചെയ്യും എന്നറിയാതെ പകച്ചുനിന്ന ഒരു പതിനാറുകാരൻ പയ്യനെ ചിലപ്പോൾ ബോളിവുഡിന് പരിചയമുണ്ടാകണമെന്നില്ല. നാടകങ്ങളും സീരിയലുകളും ഷോകളും എല്ലാം ചെയ്ത് അന്നോളം സമ്പാദിച്ച മുഴുവൻ സമ്പാദ്യവും ആശുപത്രിയിൽ അമ്മയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടും ജീവിതത്തിലേക്ക് തിരിച്ചു വരാതെ യാത്ര പറഞ്ഞു പോകുന്ന അമ്മയെയും, അമ്മയുടെ മരണശേഷം വിഷാദരോഗത്തിന് അടിമപ്പെട്ട സഹോദരിയെയും കൊണ്ട് അധികം കനമില്ലാത്ത ഒരു പേഴ്സുമായി ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് കാലുകുത്തിയ 26 കാരൻ പയ്യനെയും ബോളിവുഡിന് പരിചയമുണ്ടാകില്ല. തന്റെ വിവാഹത്തിന് പോലും സിനിമാ സൈറ്റുകളിൽ വാടകയ്ക്ക് കിട്ടിയിരുന്ന കോട്ടിട്ടുകൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്ന ഹതഭാഗ്യക്കാരൻ ചെക്കൻ തന്റെ ആത്മസമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് ഇന്ത്യൻ സിനിമ അടക്കിവാഴുന്ന ബാദ്ഷാ പദത്തിലേക്ക് സിംഹാസനം വലിച്ചിട്ടത്. ആ സിംഹാസനത്തിൽ ഷാരൂഖ് ഖാൻ എന്ന പേരല്ലാതെ മറ്റേത് പേര് മുദ്രകുത്താനാണ്!?
ആദ്യം മുതൽ അവസാനം വരെ ഒരു പക്കാ ഷാരൂഖ് ഖാൻ ഷോയാണ് പത്താൻ. സ്ക്രീൻ പ്രസൻസ് കൊണ്ടും സ്വാഗ് കൊണ്ടും ഷാരൂഖിന്റെ നിറഞ്ഞാട്ടം. ഗസ്റ്റ് റോളിൽ എത്തിയ സൽമാൻ ഖാൻ ആയിരുന്നു ചിത്രത്തിന്റെ മറ്റൊരാകർഷണം. ജോൺ എബ്രഹാം, ദീപിക പദുക്കോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർത്ഥ് ആനന്ദാണ്. 250 കോടി ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം ബോളിവുഡിന്റെ മുഴുവൻ കളക്ഷൻ റെക്കോർഡുകളും ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ബോളിവുഡിന് ചരമം പ്രഖ്യാപിച്ച നാളുകളിൽ താൻ സൃഷ്ടിച്ച സാമ്രാജ്യത്തിന്റെ രക്ഷയ്ക്കായി ഒടുവിൽ രാജാവ് തന്നെ അവതരിക്കുന്ന അത്യപൂർവ്വ കാഴ്ചയാണ് പത്താൻ നമ്മുക്ക് കാണിച്ചു തരുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.