ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഇപ്പോൾ ഒരുപാട് വർഷത്തെ ഇടവേളക്ക് ശേഷം ഒരു വിജയ ചിത്രം ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. 2013 ഇൽ റിലീസ് ചെയ്ത ചെന്നൈ എക്സ്പ്രസ് ആയിരുന്നു ഷാരൂഖ് ഖാന്റെ കരിയറിലെ അവസാന വലിയ വിജയം. അതിന് ശേഷം തുടർ പരാജയങ്ങൾ ഏറ്റു വാങ്ങിയ ഈ താരം 2018 ഇൽ റിലീസ് ചെയ്ത സീറോ എന്ന ചിത്രത്തിന്റെ പരാജയത്തോടെ ഒരു ഇടവേള എടുക്കുകയായിരുന്നു. ഇപ്പോഴിതാ പത്താൻ എന്ന ചിത്രത്തിന്റെ വിജയത്തോടെ വമ്പൻ തിരിച്ചു വരവാണ് ഷാരൂഖ് ഖാൻ നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ സ്പൈ ത്രില്ലർ നിർമ്മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്. ഏതായാലും പത്താന്റെ വമ്പൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ മറ്റൊരു ആക്ഷൻ ത്രില്ലറിലാണ് ജോയിൻ ചെയ്തിരിക്കുന്നത്. സൂപ്പർ ഹിറ്റ് തെന്നിന്ത്യൻ സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ജവാന്റെ ചിത്രീകരണം ഇപ്പോൾ വീണ്ടും ആരംഭിച്ചു കഴിഞ്ഞു.
ഷാരൂഖ് ഖാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം വമ്പൻ താരനിരയുടെ അകമ്പടിയോടെയാണ് ഒരുങ്ങുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. സാനിയ മൽഹോത്ര, പ്രിയാമണി എന്നിവരും വേഷമിടുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഈ ചിത്രത്തിൽ, ദളപതി വിജയ്, ദീപിക പദുക്കോൺ എന്നിവർ അതിഥി വേഷം ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. നേരത്തെ ഇതിന്റെ ഒരു ടീസർ പുറത്തു വന്നിരുന്നു. തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം 2023 ജൂണിൽ പ്രേക്ഷകരുടെ മുന്നിലെത്തും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.