ഐ എസ് ആർ ഒ ചാരവൃത്തി കേസിൽ ആദ്യം പഴിചാരപ്പെടുകയും പിന്നീട് വർഷങ്ങളോളം നീണ്ടു നിന്ന വിചാരണക്കൊടുവിൽ കുറ്റ വിമുക്തനാക്കപ്പെടുകയും ചെയ്ത പ്രശസ്ത ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതം ഒരു സിനിമയായി മാറിയിരിക്കുകയാണ്. പ്രശസ്ത നടൻ മാധവൻ സംവിധാനം ചെയ്ത റോക്കറ്റ്ട്രി; ദി നമ്പി എഫ്ഫക്റ്റ് എന്ന ചിത്രത്തിൽ നമ്പി നാരായണൻ ആയി അഭിനയിക്കുന്നതും അദ്ദേഹം തന്നെയാണ്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ താര നിരയെക്കുറിച്ചു പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബോളിവുഡ് കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ ഈ ചിത്രത്തിലൊരു അതിഥി വേഷത്തിലെത്തുന്നു എന്നാണ് വാർത്തകൾ പറയുന്നത്. ഈ ചിത്രത്തിൽ ഒരു പത്ര പ്രവർത്തകന്റെ വേഷത്തിലാവും ഷാരൂഖ് ഖാൻ എത്തുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാരൂഖ് ഖാന്റെ ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞു എന്നും, കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പത്ര പ്രവർത്തകനായാണ് അദ്ദേഹം അഭിനയിച്ചത് എന്നും വാർത്തകൾ നമ്മളോട് പറയുന്നു.
ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാൻ ചെയ്ത വേഷം ഇതിന്റെ തമിഴ് പതിപ്പിൽ ചെയ്യുന്നത് സൂര്യ ആണെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിൽ നമ്പി നാരായണനെ അവതരിപ്പിക്കാൻ മാധവൻ വമ്പൻ ശാരീരിക മാറ്റങ്ങൾക്കു വിധേയനായിരുന്നു. നമ്പി നാരായണന്റെ ലുക്കിലുള്ള മാധവന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ച കാര്യമാണ്. റെഡി റ്റു ഫയർ എന്ന നമ്പി നാരായണൻ എഴുതിയ തന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് റോക്കറ്റ്ട്രി; ദി നമ്പി എഫ്ഫക്റ്റ് ഒരുങ്ങുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.