സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിലാണ്. ചെന്നൈയിലെ ആദിത്യ റാം സ്റ്റുഡിയോയിൽ വെച്ചാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതേ സ്റ്റുഡിയോയിൽ തന്നെ തന്റെ പുതിയ ചിത്രമായ ജവാന്റെ ഷൂട്ടിങ്ങിനായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരമായ ഷാരൂഖ് ഖാൻ. അദ്ദേഹത്തെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ചിത്രമാണ് ജവാൻ. ഏതായാലും ജയിലറിന്റെയും ജവാന്റെയും ഷൂട്ടിങ്ങിനായി ഒരേ സ്റ്റുഡിയോയിലെത്തിയ സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് കിംഗ് ഷാരൂഖ് ഖാനും പരസപരം കണ്ടു മുട്ടിയെന്നും ഷൂട്ടിംഗ് ബ്രേക്കിനിടയിൽ അവർ ഒരുമിച്ച് സമയം ചിലവഴിച്ചെന്നുമുള്ള വാർത്ത പുറത്തു വിട്ടിരിക്കുകയാണ് പ്രശസ്ത ട്രേഡ് അനലിസ്റ്റായ രമേശ് ബാല. അധികം വൈകാതെ ഷാരൂഖ് ഖാനും രജനികാന്തും ഒരുമിച്ചുള്ള ചിത്രങ്ങളും ഷൂട്ടിംഗ് സെറ്റിൽ നിന്ന് പുറത്തു വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ രചിച്ചു സംവിധാനം ചെയ്യുന്ന ജയിലർ നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. രമ്യ കൃഷ്ണൻ, യോഗി ബാബു, വിനായകൻ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. രാജ റാണി, തെറി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലി ഒരുക്കുന്ന ജവാൻ നിർമ്മിക്കുന്നതും ഷാരൂഖ് ഖാൻ തന്നെയാണ്. അടുത്ത ജൂണിൽ റിലീസ് ചെയ്യാൻ പോകുന്ന ജവാനിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര, വിജയ് സേതുപതി, സാനിയ മൽഹോത്ര, അതിഥി താരമായി ദീപിക പദുക്കോൺ എന്നിവരും വേഷമിടുന്നു. ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാൻ അഭിനയിക്കുക എന്നും ദളപതി വിജയ് ഇതിൽ അതിഥി വേഷം ചെയ്യുമെന്നും വാർത്തകൾ വന്നിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഈ രണ്ട് ചിത്രങ്ങൾക്കും സംഗീതമൊരുക്കുന്നത്.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ…
2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന…
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ…
ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന്…
This website uses cookies.