കഴിഞ്ഞ വർഷം സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറെ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രം ആയിരുന്നു വിജയ് സേതുപതി- മാധവൻ ടീം അഭിനയിച്ച വിക്രം വേദ എന്ന ക്രൈം ത്രില്ലർ ചിത്രം. നവാഗത സംവിധായക ജോഡികൾ ആയ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം ആണ് കരസ്ഥമാക്കിയത്. വിക്രം വേദക്ക് ഒരു രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചും അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെ കുറിച്ചുമെല്ലാം അന്ന് തന്നെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുകയാണ് നടൻ മാധവൻ. ഹിന്ദി റീമേക് വരുന്നു എന്നത് സത്യമാണെന്നും വിക്രം വേദ ഹിന്ദി വേർഷൻ ഈ വർഷം തന്നെ ഉണ്ടാകുമെന്നും മാധവൻ പറയുന്നു.
വിക്രം വേദ ഹിന്ദിയിൽ ഒരുക്കുന്നതും, പുഷ്കർ ഗായത്രി ടീം തന്നെ ആണെന്നും അതുപോലെ തമിഴിൽ മാധവൻ ചെയ്ത വേഷം ഹിന്ദിയിലും അദ്ദേഹം തന്നെ അവതരിപ്പിക്കുമെന്നും വാർത്തകൾ ഉണ്ട്. എന്നാൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ വിജയ് സേതുപതി അഭിനയിച്ച വേഷം ഹിന്ദിയിൽ ഷാരൂഖ് ഖാൻ ചെയ്യുമോ എന്ന് കാണാൻ ആണ്. ഷാരൂഖ് ഖാൻ ഈ ചിത്രം കണ്ടിരുന്നു എന്നും ഈ ചിത്രം ഹിന്ദിയിൽ നിർമ്മിക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പിന്നീട് വന്ന ഇന്ത്യ ടുഡേ റിപ്പോർട് പറയുന്നത് ഷാരൂഖ് ഖാന് ഈ ചിത്രത്തിലെ ഹീറോ പരിവേഷം ഉള്ള വില്ലന്റെ വേഷം അവതരിപ്പിക്കാൻ ആണ് താല്പര്യം, അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നില്ല എന്നാണ്. ഏതായാലും റീമേക് ഈ വർഷം ഉണ്ടാകും എന്ന് പറഞ്ഞ സ്ഥിതിക്ക് അധികം വൈകാതെ തന്നെ അഭിനയിക്കുന്ന താരങ്ങളുടെ പേരും പുറത്തു വരും എന്ന് പ്രതീക്ഷിക്കാം.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.