മലയാള സിനിമയിൽ സൂപ്പർ ഹിറ്റ് സംവിധായകൻ-തിരക്കഥകൃത്ത് കൂട്ടുകെട്ടാണ് ഷാഫി-റാഫി എന്നിവരുടേത്. സിനിമകൾ പരിശോധിക്കുമ്പോൾ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ടാവും ഈ കൂട്ടുകെട്ട്. വൻ മാൻ ഷോ എന്ന സൂപ്പർഹിറ്റ് ജയറാം ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. തുടർന്ന് വന്ന മമ്മൂട്ടി ചിത്രം മായാവിയും ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ ചിത്രമാണ്. പിന്നീട് ജനപ്രിയ നായകൻ ദിലീപുമായി ഒന്നിച്ചപ്പോഴും ബോക്സ് ഓഫീസിൽ ചിത്രം 2 കൺട്രീസ് 50 cr കളക്ഷൻ മുകളിലാണ് നേടിയത്.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഷാഫി -റാഫി കൂട്ടകേട്ട് വീണ്ടും ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ചിരിയുടെ തമ്പുരാക്കന്മാർ എന്ന് അറിയപെടുന്ന ഈ കൂട്ടുകെട്ട് ഇത്തവണ യുവതാരങ്ങൾക്കു ഒപ്പമാണെത്തുന്നത് എന്നെത്തും കൗതുകമുണർത്തുന്നു. ഈദ് റിലീസായി ചിത്രം ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തും.
ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദ്രുവൻ, തിരക്കഥാകൃത്തും നടനുമായ വിഷ്‌ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ എന്നിവരാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. മറുവശത്ത് നായികമാരായി മാനസ, ഗായത്രി സുരേഷ്, സൗമ്യ മേനോൻ എന്നിവരാണ് വേഷമിടുന്നത്. കൊച്ചിൻ ഫിലിമ്സിന്റെ ബാനറിൽ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.