അഞ്ചു വർഷം മുൻപോട്ടു മലയാളത്തിൽ റിലീസ് ചെയ്ത പ്രേമം എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും തരംഗമായി. നിവിൻ പോളിക്കു പുറമെ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റിയൻ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, സിജു വിൽസൺ, ഷറഫുദീൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ തുടങ്ങിയ ഒട്ടേറെ നടീനടന്മാർക്കു കരിയറിൽ ബ്രേക്ക് ആയ സിനിമയാണ് പ്രേമം. ഇപ്പോഴിതാ പ്രേമം സിനിമയ്ക്കു പിന്നിലെ പ്രേക്ഷകരറിയാത്ത ഒരു കഥ വെളിപ്പെടുത്തുകയാണ് നടൻ ശബരീഷ് വർമ്മ. പ്രശസ്ത നടിയായ സേതുലക്ഷ്മിയും പ്രേമത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു എന്നാണ് ശബരീഷ് വെളിപ്പെടുത്തുന്നത്.
കോളജില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സേതുലക്ഷ്മി ചേച്ചി അവതരിപ്പിച്ചത് എന്നും എന്നാൽ അത് അവസാനം എഡിറ്റ് ചെയ്തു കളയേണ്ടി വന്നുവെന്നു ശബരീഷ് പറയുന്നു. ഇതൊരു തിക്താനുഭവമായി പല സ്ഥലത്ത് വച്ചും ചേച്ചി തന്റെയടുത്തു പറയാറുണ്ട് എന്നും ശബരീഷ് പറയുന്നു. സേതുലക്ഷ്മി ചേച്ചിയുടെ പ്രകടനവുമായി ആ ഭാഗം എഡിറ്റ് ചെയ്തു കളഞ്ഞതിനു ബന്ധമൊന്നുമില്ല എന്നും തിരക്കഥ ഡൈവേര്‍ട്ട് ആയി പോകുന്നു എന്ന കാരണത്താലാണ് ആ ഭാഗം ഒഴിവാക്കേണ്ടി വന്നതെന്നും ശബരീഷ് വിശദീകരിച്ചു. പ്രേമത്തില്‍ അഭിനയിച്ചിട്ടും പുറത്താരും അറിയാണ്ട് പോയ ഒരാളാണ് സേതു ലക്ഷ്മി ചേച്ചി എന്നും ഇപ്പോഴും തമാശയായി ഇനി നിങ്ങൾ വിളിച്ചാൽ ഞാൻ വരില്ല എന്ന് ചേച്ചി പറയുമെന്നും ശബരീഷ് പറയുന്നു. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്നു വിളക്കൂതി എന്ന സിനിമയില്‍ ശബരീഷും സേതുലക്ഷ്മിയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. സിജു വിൽസൺ, കൃഷ്ണ ശങ്കർ, അൽത്താഫ് സലിം എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യും.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.