ബോളിവുഡിലെ കിംഗ് ഖാനാണ് സാക്ഷാൽ ഷാരൂഖ് ഖാൻ. വിദേശ രാജ്യങ്ങളിൽ വലിയ തോതിൽ ആരാധകരുള്ള ഇന്ത്യയിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് അദ്ദേഹം. എല്ലാത്തരം വേഷങ്ങൾ കൈകാര്യം ചെയ്യുന്ന താരം കൊമേഴ്സ്യൽ ചിത്രങ്ങളും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളുമാണ് കൂടുതൽ ചെയ്യാറുള്ളത്. അവസാനമായി അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സീജൽ’, ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതതിനാൽ എല്ലാവരും ഇപ്പോൾ ഉറ്റു നോക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘സീറോ’. ചിത്രത്തിൽ ഉയരം കുറഞ്ഞ മനുഷ്യനായിട്ടാണ് ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുക. ‘ജബ് തക് ഹേയ് ജാൻ’ എന്ന ചിത്രത്തിന് ശേഷം കത്രീന കൈഫ്- അനുഷക ശർമ്മ നായികമാരായി എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം കൂടിയാവും ‘സിറോ’. ആനന്ദ് എൽ.റായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് ചില്ലിസ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഗൗരി ഖാനും ആനന്ദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘സിറോ’ സിനിമയുടെ ടീസർ ഈ വരുന്ന ഈദിന് പുറത്തിറങ്ങും. ടൈറ്റിൽ അനൗൻസിന്റെ ഭാഗമായി ഇറക്കിയ ആദ്യ ടീസർ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യമായാണ് ഷാരൂഖ് ഖാൻ ഉയരം കുറഞ്ഞ മനുഷ്യനായിട്ട് ചിത്രത്തിൽ മുഴുനീളം അഭിനയിക്കുന്നത്. ഏറെ അഭിനയ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒരുപാട് കഷ്ടതകൾ സഹിച്ചിട്ടുണ്ട് എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. അന്തരിച്ച നടി ശ്രീദേവി അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ‘സീറോ’. ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ഒരുപാട് ബോളിവുഡ് താരങ്ങൾ വരുന്നുണ്ട് എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൽമാൻ ഖാൻ, ദീപിക പദുക്കോൺ, റാണി മുകർജി, കജോൾ, ആലിയ ഭട്ട്, കരിഷ്മ കപൂർ, ജൂഹി ചൗള തുടങ്ങിയവർ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുപോലെ കത്രീന കൈഫ് ചിത്രത്തിൽ സിനിമ നടിയായിട്ടായിരിക്കും വേഷമിടുക.
ഹിമാൻശു ശർമ്മയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് അജയ്- അതുൽ എന്നിവരാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് മനു ആനന്ദും ഹേമൽ കോതരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. റെഡ് ചില്ലിസ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഗൗരി ഖാനും ആനന്ദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഡിസംബറിൽ റീലീസിനായി അണിയറയിൽ ഒരുങ്ങുകയാണ്
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.