[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും;മഞ്ജു വാര്യരെ വിമർശിച്ചു നടൻ ആദിത്യൻ ജയൻ..!

ശ്രീകുമാർ മേനോൻ- മഞ്ജു വാര്യർ വിവാദം കൂടുതൽ പൊട്ടിത്തെറികളിലേക്കാണ് നീങ്ങുന്നത്. ശ്രീകുമാർ മേനോന് എതിരെ മഞ്ജു പോലീസിൽ പരാതി നൽകിയതിന് പിന്നാലെ മഞ്ജുവിന് മറുപടിയും ആയി ശ്രീകുമാർ മേനോൻ എത്തി. മഞ്ജുവിനെ മോശമായ രീതിയിൽ ചിത്രീകരിച്ച ശ്രീകുമാർ മേനോന്റെ പോസ്റ്റിനെതിരെ രംഗത്തു വന്നത് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ആണ്. ഇപ്പോഴിതാ ഇതിലേക്ക് വന്നിരിക്കുന്നത് പ്രശസ്ത സീരിയൽ നടൻ ആയ ആദിത്യൻ ജയൻ ആണ്. മഞ്ജു വാര്യരെ വിമർശിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ജയൻ ദിലീപ് വിവാദത്തെ കൂടി ഇതിനോട് ചേർത്തു വായിക്കുകയും ദിലീപിനൊപ്പം ആണ് താൻ എന്നു പ്രഖ്യാപിക്കുകയും ചെയ്യുകയാണ്.

ആദിത്യൻ ജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു, “പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും. ഈ ഫോട്ടോ ഉൾപ്പടെ ഞാൻ ഇവിടെ ഇടുകയാണ് ചിലതു ചിലരെങ്കിലും ഓർക്കാൻ വേണ്ടി മാത്രം. മഞ്ജു വാര്യർ നല്ല ഒരു നടിയാണ് എല്ലാ അർത്ഥത്തിലും. പക്ഷെ കുറച്ചു കൂടി പക്വത ഉണ്ടാകുന്നതു അല്പം നല്ലതായിരിക്കും. ഓരോ കാലത്തും ഓരോത്തർക്കും എതിരെ കുറ്റങ്ങൾ പറയുമ്പോൾ സ്വയം വില ഇരുത്തേണ്ട കാലമായി എന്ന് ചിന്തിക്കണം. 2017 ഇൽ ഒരാൾക്ക് എതിരെ തിരിഞ്ഞു അദ്ദേഹത്തിന്റെ ശത്രുക്കൾക് ഒപ്പം എന്ത് കാരണത്താൽ ആണേലും നിങ്ങൾ നിന്നപ്പോൾ ഓർക്കാതെ പോയ ഒരു കാര്യമുണ്ട് സ്വന്തം മകൾ എവിടെയാ ആരുടെ ഒപ്പമാണ് ജീവിക്കുന്നത് എന്ന്. അന്ന് ആ പെൺകുട്ടി അനുഭവിച്ച മാനസിക സംഘർഷം എന്താകുമെന്ന് പോലും ഓർത്തില്ല. ആ കുട്ടിയുടെ ജീവിതകാലം മുഴുവൻ ആ വേദന ആ കുട്ടിക്ക് ഒപ്പം ഉണ്ടാകും എന്നു നിങ്ങൾക്കു ഓർക്കാൻ സമയം കിട്ടിയില്ല. കാരണം അവസരം കിട്ടിയത് മുതലാക്കാനും ശ്രെദ്ധ പിടിച്ചു പറ്റാനുമായിരുന്നു താല്പര്യം. അവസാനം അത് പാതിവഴിയിൽ തീർന്നു.

പക്ഷേ ഒരു മനുഷ്യൻ 86 ദിവസം അനുഭവിച്ച വേദന, അത് ചെറുതല്ല. 86 നിമിഷം സഹിക്കാൻ പറ്റുമോ നിങ്ങൾക്കു? നമുക്ക് ചുറ്റും ജനങ്ങളും കയ്യടിയും കളറും ബഹളം ഒക്കെ വരുമ്പോൾ നമ്മൾ ചിലതു മറക്കും. അത് എക്കാലവും ഉണ്ടാകും എന്ന് വിചാരിക്കുന്നത് നമ്മുടെ ഒക്കെ വെറും തെറ്റിദ്ധാരണ ആണ്. അവിടെയും ഒരു അമ്മ ഉണ്ട്, ആ പ്രാർത്ഥന കേൾക്കാതെ ഇരിക്കുമോ. നിങ്ങളുമായി എനിക്ക് യാതൊരു വിരോധവുമില്ല. പക്ഷെ ചിലതു പറയണമെന്ന് തോന്നി ഇതൊക്കെ ഇങ്ങനെ മാത്രമേ അവസാനിക്കു എന്ന് അറിയാമായിരുന്നു. നമ്മളെ ചതിക്കാൻ നമ്മൾ എന്തിനു ഒരാൾക്ക് അവസരം കൊടുക്കണം.

അപ്പോൾ തെറ്റ് അവിടെയും നമ്മുടെ ഭാഗത്താണ്. “തെറ്റ് ആര് ചെയ്താലും അതിനു മറുപടി കൊടുത്തേ മതിയാകു അത് ഒരു പ്രപഞ്ച സത്യമാ”. ആ ഒരു വിശ്വാസത്തിലാ ഞാനും ഇന്നു ജീവിക്കുന്നത്. ആരും നല്ലവർ അല്ല, എല്ലാവരിലും ഉണ്ട് കുറവുകൾ. ഒരാളെ നമുക്കു വേണ്ടേൽ കളഞ്ഞിട്ടു പോകണം. അല്ലാതെ പുറകെ നടന്നു ഉപദ്രവിക്കുന്ന സ്വഭാവം നല്ലതല്ല. അത് ആര് ചെയ്താലും രണ്ടുപേർക്കു ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരാളിൽ മാത്രം ഉത്തരവാദിത്തം വെച്ച് മാറി നിന്നു കുറ്റം പറയുന്നതും ശെരിയല്ലാ. എന്തിനും രണ്ടു മുഖമുണ്ട് ഓരോ മുഖങ്ങൾ നമുക്കു ഇനി കാണാം. ഞാൻ വെറും ഒരു സീരിയൽ നടനാണ്. ചിലപ്പോൾ ഈ പോസ്റ്റ്‌ കൊണ്ട് എനിക്ക് ചിലപ്പോൾ ചില ദ്രോഹം ഉണ്ടാകാം. പക്ഷേ ഞാൻ ഭയപ്പെടുന്നില്ല, ഇത്രെയും ഇല്ലേലും ഇതുപോലെ ഒക്കെ ഞാനും അനുഭവിച്ചതാണ്. ഞാനും വിശ്വസിക്കുന്നു മറുപടി ഈശ്വരൻ കൊടുക്കുമെന്ന്. കാലം ഒരാൾക്ക് ഒപ്പം അല്ല, ചില സമയദോഷ അവസ്ത്ഥയിൽ സമയസൂചി താത്കാലികമായി ചിലർക്ക് ഒപ്പം നില്കും. പിന്നെയും ആ സൂചി നേരെ നമുക്കു ഒപ്പം മുന്നോട്ടു പോകും. അതുകൊണ്ട് ചിലതു ചെയ്യുമ്പോൾ ചിന്തിക്കുമ്പോൾ ഓർക്കണം. നല്ലത് മാത്രം ഇനി ജീവിതത്തിൽ സംഭവിക്കട്ടെ. നാളെ ഇതും ഒരു ഗൂഢാലോചന എന്നു പറയരുത്. എന്നും ദിലീപേട്ടന് ഒപ്പം.”

webdesk

Recent Posts

പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഗ്രാൻഡ് ടീസർ ലോഞ്ചും പ്രസ്സ് മീറ്റും കൊച്ചിയിൽ നടന്നു.

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…

2 hours ago

മമ്മൂട്ടി, വിനായൻ ചിത്രം ‘കളംകാവൽ’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി

മെ​ഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…

2 hours ago

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

2 days ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

2 days ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

2 days ago

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

4 days ago

This website uses cookies.