യുവതാരനിരയുമായി എത്തി ഈ വർഷം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രമാണ് വാഴ. യുവതലമുറയുടെ ആഘോഷങ്ങളും ആകുലതകളും പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച ഈ ചിത്രം രചിച്ചത് സൂപ്പർ ഹിറ്റ് സംവിധായകനായ വിപിൻ ദാസും സംവിധാനം ചെയ്തത് ആനന്ദ് മേനോനുമാണ്. ഈ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗവും പിന്നീട പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഈ രണ്ടാം ഭാഗത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്.
വാഴ 2 എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം വരുന്ന ജനുവരിയിൽ ആരംഭിക്കും. അടുത്ത വർഷം ഓണം റിലീസ് ആയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. വാഴയുടെ വിജയാഘോഷ വേളയിലാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റ് പുറത്ത് വിട്ടത്. വിപിന്‍ദാസിന്റെ തിരക്കഥയില്‍ സാവിന്‍ എസ് എ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ, വാഴയുടെ ആദ്യഭാഗത്തില്‍ അഭിനയിച്ച ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയി, വിനായക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഖില്‍ ലൈലാസുരനാണ് വാഴ രണ്ടാം ഭാഗത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡബ്ലുബിടി പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ്, ഐക്കോണ്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ സംവിധായകൻ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍, ഐക്കോണ്‍ സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് വാഴ 2 നിർമ്മിക്കുന്നത്.
സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരും, അവർക്കൊപ്പം ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്, എന്നിവരുമാണ് വാഴയിൽ വേഷമിട്ടത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.