മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലാൽ ജോസ് ഒരുക്കി 2014 ഇൽ റിലീസ് ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം രചിച്ച ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ്, അനൂപ് മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. യുവ താരം നിവിൻ പോളി ഈ ചിത്രത്തിൽ അതിഥി വേഷത്തിലും അഭിനയിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചിക്കുകയാണ് തങ്ങളെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലാൽ ജോസ്. എന്നാൽ താൻ ഈ ചിത്രത്തിന്റെ കഥയോ കാര്യങ്ങളോ ദുൽഖർ സൽമാനോട് പറഞ്ഞിട്ടില്ല എന്നും, അത് പറഞ്ഞു ദുൽഖർ സമ്മതം മൂളിയാൽ മാത്രമേ ഈ ചിത്രം നടക്കു എന്നും ലാൽ ജോസ് പറഞ്ഞു. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് എന്നിവർ ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നും ഇവർക്കൊപ്പം മറ്റൊരു പ്രമുഖ മലയാള താരം കൂടി ഈ ചിത്രത്തിന്റെ ഭാഗം ആവുമെന്നും ലാൽ ജോസ് പറഞ്ഞു.
വിക്രമാദിത്യൻ 2 ഉണ്ടായേക്കാം എന്ന പ്രഖ്യാപനം ദുൽഖർ ആരാധകരെ ഏറെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ദുൽഖറിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു വിക്രമാദിത്യൻ എന്ന ചിത്രത്തിലേതു. ലാൽ ജോസ് ഒരുക്കിയ മ്യാവു എന്ന ചിത്രം ഈ ക്രിസ്മസിന് ആണ് തീയേറ്ററുകളിൽ എത്തിയത്. സൗബിൻ ഷാഹിർ, മമത മോഹൻദാസ്, ഹരിശ്രീ യൂസഫ്, സലിം കുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നതും ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം ആണ്. മ്യാവു ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് നായകനായ ഒരു ചിത്രവും ലാൽ ജോസ് പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.