മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ജീത്തു ജോസഫ് ഒരുക്കിയ ആദ്യ ചിത്രമാണ് ഡിറ്റക്റ്റീവ്. 2007 ഇൽ റിലീസ് ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ സുരേഷ് ഗോപിയാണ് നായകനായി എത്തിയത്. അദ്ദേഹം ഇരട്ട വേഷത്തിലെത്തിയ ഈ ചിത്രം അന്ന് വലിയ വിജയം നേടിയില്ലെങ്കിലും, പിന്നീട് മിനി സ്‌ക്രീനിലൂടെയും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഇപ്പോഴിതാ അതിനു ഒരു രണ്ടാം ഭാഗമുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിനെക്കുറിച്ചു ജീത്തു ജോസഫ് പറയുന്നതും അങ്ങനെയൊരു സാധ്യത ഉണ്ടെന്നാണ്. കാരണം, അന്ന് തന്നെ അതിന്റെ രണ്ടാം ഭാഗം പ്ലാൻ ചെയ്ത്, ഒരു കഥ താൻ രചിച്ചിരുന്നു എന്നും, പക്ഷെ അന്നത് നടന്നില്ലായെന്നും ജീത്തു ജോസഫ് പറയുന്നു. ഇപ്പോൾ അതിന്റെ തിരക്കഥ താൻ പൂര്ണമാക്കിയിട്ടുണ്ടെന്നും, അത് കൊണ്ട് തന്നെ, ഒരു ത്രില്ലർ എന്ന് വിളിക്കാവുന്ന ചിത്രമായി അത് പുറത്തു വരാൻ സാധ്യതയുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. എന്നാൽ സുരേഷ് ഗോപി തന്നെയായിരിക്കുമോ പുതിയ ഭാഗത്തിലെ നായക വേഷം ചെയ്യുകയെന്ന് അറിവായിട്ടില്ല.
മോഹൻലാൽ നായകനായ ട്വൽത് മാൻ എന്ന ചിത്രമായിരുന്നു ജീത്തു ജോസഫിന്റെ പുതിയ റിലീസ്. ഒടിടി റിലീസായെത്തിയ ഈ ചിത്രം മികച്ച വിജയമാണ് നേടിയത്. ഇനി ആസിഫ് അലി നായകനായ കൂമനെന്ന ചിത്രമാണ് ജീത്തു ജോസഫിന്റേതായി റിലീസ് ചെയ്യാൻ പോകുന്നത്. മോഹൻലാൽ നായകനായ റാം എന്ന ചിത്രമാണ് അദ്ദേഹം അടുത്തതായി ആരംഭിക്കുക. അതിനു ശേഷം മോഹൻലാൽ തന്നെ നായകനായ ഒരു ആശീർവാദ് ചിത്രം, ഒരു ബോളിവുഡ് ചിത്രം, ഒരു തമിഴ് ചിത്രമെന്നിവയുമാണ് ജീത്തു പ്ലാൻ ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ സിനിമാ സീരിസായ ദൃശ്യം സീരിസിലെ മൂനാം ഭാഗവും മോഹൻലാൽ- ജീത്തു ജോസഫ് ടീമിൽ നിന്ന് പുറത്തു വരുമെന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.