2006 ഇൽ തമിഴിൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ധനുഷ് ചിത്രമാണ് പുതുപ്പേട്ടൈ. ധനുഷിന്റെ സഹോദരനും പ്രശസ്ത സംവിധായകനുമായ സെൽവ രാഘവൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരുടെ കയ്യടിയോടൊപ്പം നിരൂപകരുടെ പ്രശംസയും ലഭിച്ചിരുന്നു. ധനുഷിന്റെ ഗംഭീര പ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കാനുള്ള പ്ലാനുണ്ടെന്നു വെളിപ്പെടുത്തുകയാണ് സംവിധായകനായ സെൽവ രാഘവൻ. ബിഹൈൻഡ് വുഡ്‌സ് ഗോൾഡ് മെഡൽ അവാർഡ് ദാന ചടങ്ങിൽ വെച്ചാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. സെൽവ രാഘവന്റെ ആയിരത്തിലൊരുവൻ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകളുണ്ടായിരുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പുതുപ്പേട്ടൈ 2 ഉണ്ടാകാനുള്ള സാഹചര്യമൊരുങ്ങി വരുന്നതിനെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്.
ധനുഷിനൊപ്പം, സോണിയ അഗർവാൾ, സ്നേഹ, അഴകൻ പെരുമാൾ, ബാല സിങ് എന്നിവരുമഭിനയിച്ച ഈ ചിത്രത്തിൽ അന്ന് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന വിജയ് സേതുപതിയും അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി യുവാൻ ശങ്കർ രാജ ഈണം നൽകിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ഒരു ആക്ഷൻ ക്രൈം ത്രില്ലറായി ഒരുക്കിയ ഈ ചിത്രം അന്നത്തെ യുവ പ്രേക്ഷകരെയാണ് ഏറ്റവും കൂടുതൽ ആകർഷിച്ചത്. അടുത്തിടെ ബീസ്റ്റ്, സാനി കായിധം എന്നീ ചിത്രങ്ങളിലൂടെ നടനായും തിളങ്ങിയ സെൽവ രാഘവൻ ഇപ്പോൾ സംവിധാനം ചെയ്യുന്നത് ധനുഷ് നായകനായ നാനെ വരുവേൻ എന്ന ചിത്രമാണ്. മയക്കം എന്ന എന്ന ചിത്രത്തിന് ശേഷം ധനുഷ്- സെൽവ രാഘവൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.