യുവ താരം ശിവകാർത്തികേയൻ തന്റെ താര മൂല്യം ഒരിക്കൽ കൂടി നമ്മുക്ക് മുന്നിൽ കാണിച്ചു തന്നിരിക്കുകയാണ്. വരുത്തപ്പെടാത്ത വാലിഭ സംഘം, രജനിമുരുകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവകാർത്തികേയനെ നായകനാക്കി പൊൻ റാം എഴുതി സംവിധാനം ചെയ്ത സീമ രാജ ഈ കഴിഞ്ഞ വ്യാഴാഴ്ച ആണ് റിലീസ് ചെയ്തത്. 24 എ എം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. വമ്പൻ ഓപ്പണിങ് ആണ് സീമ രാജ ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. തമിഴ് നാട്ടിൽ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷൻ നേടിയ പത്തു ചിത്രങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തു ആണ് സീമ രാജ എത്തിയത്.
യുവ താരമായ ശിവകാർത്തികേയനെ സംബന്ധിച്ച് ഇത് വമ്പൻ നേട്ടമാണ്. വിജയ്‌യുടെ മെർസൽ, രജനികാന്തിന്റെ കബാലി, തല അജിത്തിന്റെ വിവേകം, വേതാളം, വിജയ്‌യുടെ തന്നെ തെരി എന്നീ ചിത്രങ്ങൾ ആണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ആറാം സ്ഥാനത്തു എത്തിയ സീമ രാജ തമിഴ് നാട്ടിൽ നിന്ന് മാത്രം ആദ്യ ദിനം 13.50 കോടി രൂപയാണ് കളക്ഷൻ നേടിയത്. ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് നേടിയ ചിത്രമായി സീമ രാജ മാറി കഴിഞ്ഞു.
തമിഴ് നാട്ടിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രവും സീമ രാജ ആണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാലയുടെ ഓപ്പണിങ് ഡേ കളക്ഷൻ ആണ് ഈ ശിവകാർത്തികേയൻ ചിത്രം മറികടന്നത്. സാമന്ത നായികാ വേഷത്തിൽ എത്തിയ സീമ രാജയിൽ ലാൽ , സിമ്രാൻ, സൂരി എന്നിവരും മുഖ്യ വേഷത്തിൽ എത്തുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.