ഒരുപക്ഷെ ദുൽകർ സൽമാൻ ആരാധകർ ഇപ്പോൾ ഏറെ കാത്തിരിക്കുന്ന ചിത്രമേതെന്ന ചോദ്യത്തിന് ഇപ്പോൾ ലഭിക്കാവുന്ന ഉത്തരം ഒന്ന് മാത്രം. ദുൽകർ സൽമാന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ ഒരിക്കൽ കൂടി ദുൽഖറുമായി കൈകോർക്കുന്ന കുറുപ്പ് എന്ന ചിത്രം. കുപ്രസിദ്ധ പിടികിട്ടാ പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ഇപ്പോഴിതാ ദുൽകർ സൽമാനുള്ള ജന്മദിന സമ്മാനം ആയി ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടു കഴിഞ്ഞു ഇതിന്റെ അണിയറ പ്രവർത്തകർ. ജിതിൻ കെ ജോസ് കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനിയൽ സായൂജ് നായർ, കെ എസ് അരവിന്ദ് എന്നിവർ ചേർന്നാണ്.
ഏതായാലും പുറത്തു വിട്ടു മിനിട്ടുകൾക്കകം ഈ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകരുടെ ശ്രദ്ധ നേടി കഴിഞ്ഞു. ദുൽകർ സൽമാൻ തന്നെയായിരിക്കും ഈ ചിത്രം നിർമ്മിക്കുകയും ചെയ്യുക എന്ന ഒരു റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. സെക്കന്റ് ഷോ എന്ന ചിത്രം , ശ്രീനാഥ് രാജേന്ദ്രൻ, ദുൽകർ സൽമാൻ, സണ്ണി വെയ്ൻ തുടങ്ങി അനേകം പേരുടെ അരങ്ങേറ്റ ചിത്രം ആയിരുന്നു. ഏതായാലും കുറുപ്പ് എന്ന ഈ ചിത്രത്തിൽ സുകുമാര കുറുപ്പായി മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം കൂടി കാഴ്ച വെക്കാനാണ് ദുൽകർ സൽമാൻ വരുന്നത്. ദിലീപിനെ നായകനാക്കി രണ്ടു വർഷങ്ങൾക്കു മുൻപ് അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ പിന്നെയും എന്ന ചിത്രത്തിലും സുകുമാര കുറുപ്പിന്റെ കഥയാണ് പറഞ്ഞത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.