തെന്നിന്ത്യന്‍ നായിക മീന വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്ത ചില തമിഴ്, തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് വെറും അഭ്യൂഹമാണെന്ന് നടിയുടെ അടുത്ത സുഹൃത്ത് രേണുക വെളിപ്പെടുത്തി. തമിഴ് ഓണ്‍ലൈന്‍ ചാനലായ ലിറ്റില്‍ ടോക്സിന് നല്കിയ അഭിമുഖത്തിലാണ് സംരംഭക കൂടിയായ രേണുക പ്രവീണ്‍ ഇക്കാര്യം പറഞ്ഞത്.
തനിക്ക് എല്ലാ കാര്യങ്ങളിലും ഉപദേശം നല്‍കുന്നയാളാണ് മീന. ഒരു സഹോദരിയെ പോലെയാണ് മീന തന്നെ കാണുന്നത്. താരം വീണ്ടും വിവാഹം ചെയ്യുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്നും രേണുക പ്രതികരിച്ചു. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭാര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന് ശേഷം താരം വീണ്ടും വിവാഹിതയാകുന്നുവെന്നും കുടുംബ സുഹൃത്ത് കൂടിയായ ഒരു ബിസിനസുകാരനെയാണ് നടി വിവാഹം ചെയ്യുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിനൊട് മീന ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മീനയുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.
വിജയ് ചിത്രം തെരിയിലൂടെ ശ്രദ്ധേയയായ ബാലതാരം നൈനിക വിദ്യാസാഗറാണ് മീനയുടെ മകള്‍. 2022 ജൂണ്‍ 28നാണ് മീനയുടെ ഭര്‍ത്താണ് വിദ്യാസാഗര്‍ മരിച്ചത്. ശ്വാസകോശത്തില്‍ അണുബാധയേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. മലയാളത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് മീനയുടേതായി അവസാനം ഇറങ്ങിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മീന നായികയായ ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റ് നല്കിയ ചിത്രങ്ങളായിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.