മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സമീർ അബ്ദുൾ ആണ്. വളരെ വ്യത്യസ്തമായ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. തല മുഴുവൻ മൂടി, കണ്ണുകൾ മാത്രം പുറത്തു കാണുന്ന തരത്തിലുള്ള ഒരു ലുക്കിലാണ് മമ്മൂട്ടി ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോയും അവർ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ ഇതിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്ന തരത്തിലാണ് ഈ സെക്കന്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. വളരെ കൗതുകമേറിയ രീതിയിലാണ് ഈ സെക്കന്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ചയാളാണ് റോഷാക്കിന്റെ സംവിധായകൻ നിസാം ബഷീർ.
മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന റോഷാക്ക്, തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നിവരാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം കേരളത്തിലും ഗൾഫിലുമായാണ് പൂർത്തിയായത്. പൂജ റിലീസായി സെപ്റ്റംബർ ഇരുപത്തിയൊൻപതിനാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.