[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാസ്സ് സെക്കന്റ് ലുക്ക് പോസ്റ്ററുമായി മിഖായേൽ; കട്ട കലിപ്പ് ലുക്കിൽ നിവിൻ പോളി..!

ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഹനീഫ് അദനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിഖായേൽ. നിവിൻ പോളി നായക വേഷത്തിലെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് ആണ്. ഈ ചിത്രത്തിന്റെ ഒരു ടീസറും മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകരെ ആവേശത്തെ കൊള്ളിച്ചു കൊണ്ട് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ആരാധകരെയും സിനിമാ പ്രേമികളെയും ത്രസിപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ഒരു കിടിലൻ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തു വിട്ടിരിക്കുകയാണ് മിഖായേൽ ടീം. കട്ട കലിപ്പ് ലുക്കിൽ ആണ് ഈ പോസ്റ്ററിൽ നിവിൻ പോളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Second Look Poster Of Nivin Pauly’s Mikhael

വമ്പൻ വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം നിവിൻ പോളിയുടേതായി എത്തുന്ന ചിത്രമാണ് മിഖായേൽ. അടുത്ത വർഷം ജനുവരി റിലീസ് ആയാണ് ഈ ചിത്രം റിലീസ് ചെയ്യുക. യുവ താരം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു പക്കാ ആക്ഷൻ ത്രില്ലെർ ആയാണ് മിഖായേൽ ഒരുക്കുന്നത്. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് അണിനിരക്കുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറിയ ഹനീഫ് അദനി അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി- ഷാജി പാടൂർ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരുന്നു. അടുത്ത വർഷം ഷൂട്ട് തുടങ്ങുന്ന മമ്മൂട്ടി- വിനോദ് വിജയൻ ചിത്രമായ അമീറും രചിക്കുന്നത് ഹനീഫ് അദനി തന്നെയാണ്. ഗീതു മോഹൻദാസ് ചിത്രം മൂത്തൊൻ , ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്നിവയും നിവിന്റേതായി അടുത്ത വർഷം തീയേറ്ററുകളിൽ എത്തും.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.