മോഹൻലാൽ നായകനായി എത്തിയ സ്ഫടികം എന്ന ക്ലാസിക് ചിത്രം 28 വർഷങ്ങൾക്കു ശേഷം ഈ കഴിഞ്ഞ വ്യാഴാഴ്ച ആഗോള തലത്തിൽ റീ റിലീസ് ചെയ്തിരുന്നു. ഭദ്രൻ ഒരുക്കിയ ഈ മാസ്സ് ബ്ലോക്ക്ബസ്റ്റർ ചിത്രം 4 കെ അറ്റ്മോസ് ആയി റീമാസ്റ്റർ ചെയ്താണ് റിലീസ് ചെയ്തത്. ഗംഭീര ദൃശ്യ മികവും ശബ്ദ മികവും സമ്മാനിക്കുന്ന ഈ പുതിയ വേർഷനും ഇപ്പോൾ മഹാവിജയത്തിലേക്കാണ് കുതിക്കുന്നത്. ഏകദേശം ഒരു കോടി രൂപ ചെലവിലാണ് ഈ ചിത്രം റീമാസ്റ്റർ ചെയ്തു റീ റിലീസ് ചെയ്തത്. ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ആഗോള തലത്തിൽ നിന്ന് രണ്ട് കോടിക്ക് മുകളിൽ ഈ ചിത്രം കളക്ഷൻ നേടിക്കഴിഞ്ഞു. വളരെ വലിയ പ്രേക്ഷക പിന്തുണയാണ് ഇപ്പോൾ ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആദ്യ ദിവസത്തെ ഫാൻസ് ഷോകളിൽ ഒതുങ്ങുമെന്നു കരുതിയ ചിത്രത്തിന്റെ റൺ ഇപ്പോൾ ഒരു പുത്തൻ ചിത്രത്തെ പോലെയാണ് മുന്നോട്ടു പോകുന്നത്. യുവ പ്രേക്ഷകരോടൊപ്പം കുടുംബ പ്രേക്ഷകരും ഈ മോഹൻലാൽ- ഭദ്രൻ ക്ലാസിക് കാണാൻ തീയേറ്ററുകളിലേക്ക് ഒഴുകുകയാണ്.
ഇപ്പോൾ കേരളത്തിലെ കൂടുതൽ സ്‌ക്രീനുകളിലേക്ക് സ്ഫടികം ചേർക്കുകയാണ്. മാത്രമല്ല രണ്ടും മൂന്നും ഷോകൾ വെച്ച് ഈ ചിത്രം റിലീസ് ചെയ്ത സ്‌ക്രീനുകളിൽ ഇപ്പോൾ നാലും അഞ്ചും ഷോകളിലേക്കു എണ്ണം കൂട്ടിയിരിക്കുകയാണ്. നാല് ദിവസത്തെ എഗ്രിമെന്റ് വെച്ചാണ് സ്ഫടികം റീ റിലീസ് ചെയ്തത് എന്നാണ് സൂചന. എന്നാൽ വർധിച്ചു വരുന്ന പ്രേക്ഷക പിന്തുണയുടെ പശ്ചാത്തലത്തിൽ ഈ ചിത്രം തീയേറ്ററുകളിൽ തുടരുന്ന ദിവസങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ, തിലകൻ തുടങ്ങി ഒട്ടേറെ മഹാപ്രതിഭകളുടെ സംഗമ വേദി കൂടിയാണ് ഈ ചിത്രം എന്നത് കൊണ്ട് തന്നെ, ഇവരുടെ ഒരുമിച്ചുള്ള പ്രകടനം വീണ്ടും തീയേറ്ററുകളിൽ കാണാൻ മലയാള സിനിമ പ്രേമികൾ കൂട്ടത്തോടെ ഒഴുകുകയാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.