[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളത്തിൽ മൂന്നാം വാരത്തിൽ ഇരുനൂറോളം തിയറ്ററുകളിൽ പ്രദർശനം ; പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’.

‘ബാഹുബലി 2: ദ കൺക്ലൂഷൻ’ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവി സ്വന്തമാക്കി, പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ മൂന്നാം വാരത്തിൽ കേരളത്തിൽ ഇരുനൂറോളം തിയറ്ററുകളിലാണ് മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. കൊച്ചി മൾട്ടിപ്ലക്സിൽ നിന്ന് മാത്രമായ് 2 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ നേടിയത്. കേരള ബോക്സ് ഓഫീസിൽ 10 കോടി ഷെയർ കടന്ന ആദ്യ തെലുങ്ക് ചിത്രം ‘ബാഹുബലി 2’ആണെങ്കിൽ രണ്ടാം സ്ഥാനം ‘കൽക്കി 2898 എഡി’ കയ്യടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്. 2024 ജൂൺ 27നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്.

‘ബാഹുബലി 2: ദ കൺക്ലൂഷൻ’ 72.5 കോടി, ‘കൽക്കി 2898 എഡി’ 26.5 കോടി, ‘ആർ.ആർ.ആർ’ 25.50 കോടി, ‘സലാർ’ 16.75 കോടി, ‘പുഷ്പ ദി റൈസ്’ 14.70 കോടി എന്നീ കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ മികച്ച രീതിയിൽ ഗ്രോസ് കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് വെറും 15 ദിവസങ്ങൾ കൊണ്ടാണ് ‘കൽക്കി 2898 എഡി’ കടന്നുവന്ന് രണ്ടാം സ്ഥാനം ഊട്ടിയുറപ്പിച്ചത്.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ ‘ഭൈരവ’യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ ‘സുമതി’യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’നെ അമിതാഭ് ബച്ചനും ‘യാസ്കിൻ’നെ കമൽ ഹാസനും ‘ക്യാപ്റ്റൻ’നെ ദുൽഖർ സൽമാനും ‘റോക്സി’യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആർഒ: ശബരി.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

1 day ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

6 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

1 week ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.