നവാഗതരെ നായകനാക്കി ഹാജ മൊയ്നു ചെയ്ത ചിത്രമാണ് സ്‌കൂൾ ഡയറീസ്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സ്‌കൂൾ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. നഗരത്തിലെ ഒരു സ്‌കൂളും അവിടെ പഠിക്കുന്ന കുറച്ചു വിദ്യാർത്ഥികളെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരുമായുള്ള സ്നേഹബന്ധവും വിദ്യാർഥികൾ അപ്രതീക്ഷിതമായി നേരിടുന്ന പ്രശനങ്ങളിലൂടെയും ചിത്രം വികസിക്കുന്നു. എന്നാൽ വെറുമൊരു സ്‌കൂൾ കഥ പറയാതെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാജ മൊയ്‌നു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
അമ്മയാണ് ആത്മാവിന് താളം എന്ന ഗാനം മലയാള സിനിമാ ഗാനങ്ങളിൽ തന്നെ അപൂർവ്വമായ ഗാനമാണ്. അക്ഷര ക്രമത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ നാല് ഗാനങ്ങളും തന്നെ ഒന്നിലൊന്നു വ്യത്യസ്തമായ അനുഭവമായിരിക്കും തീർക്കുക എന്നാണ് ഗാനരചയിതാവ് കൂടിയായ ഹാജ മൊയ്നു പറയുന്നത്. ഗോകുൽ, സിദ്ധാർഥ്, ബിസ്മിൻ ഷാ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാർ. നായിക പ്രാധന്യമുള്ള ചിത്രം കൂടിയാണ് സ്‌കൂൾ ഡയറീസ്.എന്ന് പറയാം അർച്ചന, യമുന, റിമ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. നന്ദകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മസ്‌ക്കറ്റ് മൂവി മേക്കേഴ്‌സ് നിർമ്മിച്ച ചിത്രം മെയ് 18 ന് തീയറ്ററുകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.