കഴിഞ്ഞ വർഷം മലയാളത്തിൽ റിലീസ് ചെയ്തു വലിയ ശ്രദ്ധ നേടിയ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് സൗദി വെള്ളക്ക. വരുന്ന മെയ് ഇരുപതിന് ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്താൻ പോകുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീന്ദ്രൻ, സംഗീത് സേനൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഒരുപാട് പരിശ്രമം എടുത്താണ് തരുൺ മൂർത്തി ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.
ഏകദേശം ഇരുപതോളം വക്കീലന്മാർ, റിട്ടയേർഡ് മജിസ്‌ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് അദ്ദേഹം ഈ തിരക്കഥ ഒരുക്കിയത്. പോലീസ് സ്റ്റേഷൻ രംഗങ്ങളുടെ പൂർണ്ണതക്കു വേണ്ടി പോലീസ് ഓഫിസര്മാരുടെ സഹായവും അദ്ദേഹം തേടി. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും ലൊക്കേഷനിൽ വക്കീലന്മാർ ഉണ്ടായിരുന്നു. ഇതിലെ കോടതി രംഗങ്ങൾ യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന തരത്തിൽ അവതരിപ്പിക്കാൻ ആണ് തരുൺ മൂർത്തി ശ്രമിച്ചിരിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരൺ വേലായുധൻ കാമറ ചലിപ്പിച്ച ഈ ചിത്രം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് ഷൂട്ട് ചെയ്തത്. ഇതിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.