ഓപ്പറേഷൻ ജാവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക. വരുന്ന മെയ് ഇരുപതിന് റിലീസ് പ്ലാൻ ചെയ്തിരുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ, ഇതിന്റെ പോസ്റ്ററുകൾ, ടീസറെന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കോടതി വ്യവഹാരങ്ങളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന, ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു ചിത്രമാണ് സൗദി വെള്ളക്കയെന്ന സൂചനയാണിതിന്റെ ടീസർ നൽകിയത്. എന്നാലിപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണെന്നു അറിയിച്ചിരിക്കുകയാണ് സൗദി വെള്ളക്ക ടീം.
ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന് പറഞ്ഞു കൊണ്ട് സംവിധായകൻ പങ്കു വെച്ച കുറിപ്പ് ഇങ്ങനെ, “കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങളായി നീളുന്ന മരത്തോൺ മീറ്റിങ്ങുകൾ, ഫോൺ കോളുകൾ, അതിന്റെയെല്ലാം അവസാനം ഞങ്ങളെടുത്ത ആ തീരുമാനം സന്തോഷത്തോടെയും അല്പം നിരാശയോടെയും പങ്കുവെയ്ക്കുകയാണ്. May 20 ന് സൗദി വെള്ളക്ക തീയേറ്ററുകളിൽ ഉണ്ടാകില്ല..സത്യത്തിൽ ഞങ്ങൾ എല്ലാം അത്രയേറെ ആവേശത്തോടെയുള്ള കാത്തിരിപ്പിലായിരുന്നു ഈ സിനിമ നിങ്ങൾ ഒരോത്തരിലേക്കും എത്തിക്കാൻ,നിങ്ങൾ എല്ലാവരേയും സൗദി വെള്ളക്ക ഒന്ന് കാണിക്കാൻ. സിനിമ മുഴുവൻ കണ്ട് കഴിഞ്ഞുള്ള നിങ്ങളുടെ മനസും മുഖവും ഒന്ന് കാണാൻ. നിങ്ങളുടെ സംസാരങ്ങൾ കേൾക്കാൻ, കുറിപ്പുകൾ വായിക്കാൻ..പക്ഷെ..May 20 എന്ന റിലീസ് തിയതി മുന്നിൽ കണ്ടിറങ്ങിയടത്തു നിന്നും സിനിമ ഒരുപാട് വളർന്നു. എഴുത്തിലൂടെയും പിന്നീട് ഷൂട്ടിലൂടെയും അതിനു ശേഷം എഡിറ്റിലൂടെയും, ഡബ്ബിലൂടെയും അതിന്റെ മ്യൂസിക് സ്പേസിലൂടെയും ഒടുവിൽ സൗണ്ട് ഡിസൈനിലൂടെയും സൗദി വെളളക്ക വളർന്ന് വളർന്ന് ഇപ്പോൾ ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുകയാണ്. അത് അങ്ങനെയാണ് ഒരു ഘട്ടം കഴിഞ്ഞാൽ സിനിമയാണ് നമ്മളെ നയിക്കുന്നത്. സിനിമയെ അത്രയേറെ സ്നേഹിച്ചാൽ പല തീരുമാനങ്ങളും സിനിമ സ്വയം എടുക്കുന്ന പോലെ നമുക്ക് തോന്നും..അങ്ങനെ ഒരു തീരുമാനം തന്നെയാണ് ഇതും. അതെ May20 ന് സൗദിവെള്ളക്കയുടെ റിലീസ് ഉണ്ടാകില്ല. പക്ഷെ അധികം നീളുമെന്നല്ല അതിനർഥം. ഒന്ന് പിന്നോട്ട് ആയുകയാണ് ഞങ്ങൾ, വീണ്ടും മുന്നോട്ട് കുതിക്കാൻ..”
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.