ഓപ്പറേഷൻ ജാവ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് കഴിഞ്ഞ വർഷം തരുൺ മൂർത്തി എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. തീയേറ്റർ റിലീസ് ആയെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും അതുപോലെ തന്നെ നിരൂപകരുടെ കയ്യടിയും നേടിയ ചിത്രമാണ്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രവുമായി ഇന്ന് പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ് അദ്ദേഹം. സൗദി വെള്ളക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രീമിയർ കുറച്ചു ദിവസങ്ങൾക്കു മുൻപ്, ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ വെച്ചാണ് നടന്നത്. മികച്ച അഭിപ്രായമാണ് അവിടെ നിന്ന് ഈ ചിത്രം നേടിയത്. അത്കൊണ്ട് തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഇപ്പോഴീ ചിത്രം കാത്തിരിക്കുന്നത് കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
ഇതിന്റെ പോസ്റ്ററുകൾ, ടീസർ, ട്രൈലെർ, ഇതിലെ ഒരു ഗാനം എന്നിവയെല്ലാം പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന തരത്തിലുള്ളവയായിരുന്നു. കോടതി വ്യവഹാരങ്ങളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന, ഹാസ്യത്തിനും ആകാംഷാഭരിതമായ നിമിഷങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഇതെന്നാണ് അവയെല്ലാം നമ്മളോട് പറഞ്ഞത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. പാലി ഫ്രാൻസിസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശരൺ വേലായുധനും എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫുമാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.