odiyan mohanlal sathyan andikadu
മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന മോഹൻലാലിൻറെ ഒടിയൻ ഇപ്പോൾ അതിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ്. പാലക്കാടു ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വി എ ശ്രീകുമാർ മേനോനും നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരും ആണ്. ഒരുപക്ഷെ മലയാള സിനിമയിൽ ഇത്രയധികം ഹൈപ്പ് സൃഷ്ടിച്ചതും പ്രേക്ഷകർ കാത്തിരിക്കുന്നതുമായ വേറൊരു ചിത്രം ഉണ്ടാവില്ല. മോഹൻലാൽ എന്ന നടൻ ഈ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കാൻ നടത്തിയ മേക് ഓവർ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതായിരുന്നു.
ഇപ്പോൾ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവന കാലം ആണ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. തേങ്കുറിശ്ശി എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ഇപ്പോഴിതാ ഒടിയൻ മാണിക്യൻ ആയുള്ള മോഹൻലാലിൻറെ പ്രകടനം നേരിട്ട് കാണാൻ ഒടിയൻ സെറ്റിൽ എത്തി ചേർന്നത് മലയാളത്തിന്റെ പ്രീയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട് ആണ്.
മോഹൻലാലിൻറെ ഏറ്റവും അടുത്ത സുഹൃത്തും മോഹൻലാലിനെ നായകനാക്കി ഒട്ടനവധി ചിത്രങ്ങളും ഒരുക്കിയിട്ടുള്ള സത്യൻ അന്തിക്കാട് പറയുന്നത് കേട്ടറിഞ്ഞതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി ആണ് ഇവിടെ ഒടിയൻ മാണിക്യന്റെ ചെറുപ്പകാലം ഒരുക്കുന്നത് എന്നാണ്. എങ്ങനെയായിരിക്കും ഒടിയൻ എന്നറിയാനുള്ള താല്പര്യമാണ് തന്നെ ഇവിടെ എത്തിച്ചത് എന്ന് പറയുന്നു സത്യൻ അന്തിക്കാട്.
ഒടിയൻ എന്ന ചിത്രത്തിൽ മോഹൻലാലിനെയല്ല കാണുന്നത് പകരം ഒടിയൻ മാണിക്യനെ ആണെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക് ലൈവ് വീഡിയോയിലൂടെ പറഞ്ഞു. ഇപ്പോൾ മോഹൻലാലിനെ കണ്ടാൽ പ്രണവിന്റെ ചേട്ടനെ പോലെയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പോലീസ് സ്റ്റേഷന്റെ മുന്നിൽ ആണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒരുപാട് ആവേശം കൊള്ളിക്കുന്ന, കാണാൻ ആഗ്രഹം തോന്നിപ്പിക്കുന്ന ഒരു സിനിമയാണ് ഒടിയൻ എന്നും പറഞ്ഞാണ് സത്യൻ അന്തിക്കാട് തന്റെ വാക്കുകൾ നിർത്തുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.