[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസായതിന് ശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെന്ന് പ്രിയദർശൻ; സത്യൻ അന്തിക്കാട് പറയുന്നു

കൊറോണ വൈറസ്സ് ഭീഷണിയെ തുടർന്നു ഇപ്പോൾ രാജ്യത്തു എല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങി കഴിഞ്ഞു. സിനിമാ രംഗം നിശ്ചലമായതോടെ തിരക്കേറിയ സിനിമാ താരങ്ങൾ ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. ചിത്രങ്ങളുടെ റിലീസുകൾ മാറ്റുകയും പുതിയ ചിത്രങ്ങൾ ഇനി എന്ന് തുടങ്ങുമെന്നറിയാൻ കഴിയാത്ത പ്രതിസന്ധിയിലുമാണ് വേറെ ചിലർ. എന്തായാലും മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഇപ്പോൾ വീടുകളിൽ എന്താണ് ചെയ്യുന്നതെന്ന് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പുറത്തു പറയുകയാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമ രംഗത്തെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ മോഹൻലാൽ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്നാണ് സത്യൻ അന്തിക്കാട് ആദ്യം പറയുന്നത്. മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെനാണു പ്രിയദർശൻ തന്നോട് പറഞ്ഞതെന്ന് സത്യൻ അന്തിക്കാട് കുറിക്കുന്നു. അതിനു ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് താൻ മോഹൻലാലിനെ ഫോണിൽ വിളിച്ചപ്പോൾ ചെന്നൈയിലെ വീടിനുമുമ്പിലുള്ള കടലോരത്ത് ചുമ്മാ നടക്കുകയാണ് മോഹൻലാൽ എന്നും സത്യൻ അന്തിക്കാട് പറയുന്നു.

മറ്റു താരങ്ങളും താനും വീട്ടിൽ എന്ത് ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടി എറണാകുളത്ത്‌ പുതിയ വീട്ടിലേക്കു താമസം മാറിയിട്ട്‌ ആഴ്ചകളേ ആയിട്ടുള്ളൂ. വീടുമായൊന്നു പരിചയപ്പെടാൻ ഇപ്പോൾ ഇഷ്ടംപോലെ സമയം. ദുൽഖറും സുറുമിയുമൊക്കെ വീട്ടിലുണ്ട്‌. ജോലിക്കാരെ വിശ്രമിക്കാൻ വിട്ട്‌ നടൻ സിദ്ദിഖ്‌ ഇപ്പോൾ കൂടുതൽ സമയം അടുക്കളയിലാണ്‌. ഇരിങ്ങാലക്കുടയിലെ വീട്‌ അടിച്ചുവാരുന്നതും തുണികൾ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേർന്നാണ്‌. ജയറാമിനെ ഫോണിൽ വിളിച്ചപ്പോൾ പാർവതി പറഞ്ഞു, ജയറാം ഷർട്ട്‌ ഇസ്തിരിയിടുകയാണ്‌ എന്ന്‌. തേപ്പുകാരനും സാമൂഹിക അകലത്തിലാണല്ലോ. ശ്രീനിവാസനും വിമലയും വീടിനോടു ചേർന്നു പച്ചക്കറിത്തോട്ടത്തിൽ വിയർത്തു പണിയെടുക്കുന്നു. ഇവിടെ എന്റെ സ്ഥിതിയും വിഭിന്നമല്ല. ഉച്ചതിരിഞ്ഞാൽ വാഴയ്ക്ക്‌ തടമെടുക്കാനും പറമ്പിലെ മറ്റു കൃഷിപ്പണികൾക്കും ഭാര്യ നിമ്മിയെ സഹായിച്ചേ പറ്റൂ. സത്യത്തിൽ ഇതൊരു തിരിച്ചറിവിന്റെ കാലം കൂടിയാണെന്നും നമുക്ക്‌ നമ്മളല്ലാതെ മറ്റാരുമില്ല എന്ന തിരിച്ചറിവ്‌ ലഭിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറയുന്നു. സ്വന്തം വീടിന്റെ ഭൂമിശാസ്ത്രം പോലുമറിയാതെ ജീവിതവിജയത്തിനായി ഓടിനടന്ന പലരും അവനവന്റെ വീട്ടകങ്ങൾ വ്യക്തമായി കാണുന്നത്‌ ഇപ്പോഴാണെന്നും അദ്ദേഹം വിശദമാക്കുന്നു.

webdesk

Recent Posts

ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി എവർഗ്രീൻ കൂട്ടുകെട്ട് വീണ്ടും; ബെസ്റ്റിയിലെ ‘വെള്ളമഞ്ഞിൻ്റെ തട്ടവുമായി’ ശ്രദ്ധ നേടുന്നു.

മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…

7 hours ago

‘മാളികപ്പുറം’ത്തിനും ‘2018’നും ശേഷം ‘രേഖാചിത്രം’; കാവ്യ ഫിലിം കമ്പനി എന്ന പ്രൊഡക്ഷൻ ബ്രാൻഡ്..

ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…

18 hours ago

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…

20 hours ago

ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ നേടി “ഐഡന്റിറ്റി”. തെലുങ്ക്, ഹിന്ദി റിലീസ് ഉടൻ

2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…

1 day ago

ചിയാൻ വിക്രമിന്റെ വീര ധീര ശൂരനിലെ ജി വി പ്രകാശ് ഒരുക്കിയ ആദ്യ ഗാനം “കല്ലൂരം” പ്രേക്ഷകരിലേക്ക്

സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…

2 days ago

ബെസ്റ്റിയെ കണ്ടെത്താന്‍ ബീച്ചില്‍ കറങ്ങി താരങ്ങള്‍; വ്യത്യസ്ത പ്രൊമോഷനുമായി ‘ബെസ്റ്റി’ സിനിമ.

ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…

3 days ago

This website uses cookies.