ശ്രീനിവാസനും സത്യൻ അന്തിക്കാടും 17 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം എത്തുമെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു ചിത്രത്തിന്റെ ഔദ്യോഗികമായ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം ഇരുവരും നടത്തുകയും ചെയ്തു. ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരിക്കും നായക വേഷം കൈകാര്യം ചെയ്യുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. മലയാളി തനിമയുള്ള ഒരു ഗ്രാമീണ ചിത്രമായതിനാൽ തന്നെ മലയാളി എന്ന പേരാണ് ചിത്രത്തിന് ആദ്യം ഇട്ടത്. ഷൂട്ടിംഗ് ആരംഭിച്ചതിനു ശേഷം മാത്രം പേരിടുന്ന സത്യൻ അന്തിക്കാട് പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ ചിത്രത്തിന്റെ കാര്യത്തിൽ. ഫിലിം ചേംബർ ഉൾപ്പടെ ഉള്ളവയിൽ പറഞ്ഞു ഏവർക്കും ഇഷ്ട്ടമായപ്പോഴാണ് മുൻപ് ഇത്തരമൊരു ചിത്രം ഉള്ളതായി ഓർത്തത്. അതിനാൽ ചിത്രത്തിന്റെ പേര് മാറ്റുകയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മണ്ണിന്റെ മണമുള്ള മലയാള തനിമയുള്ള നല്ലൊരു പേരുമായി ഉടൻ എത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇതിനു മുൻപ് സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രം ഒരു ഇന്ത്യൻ പ്രണയ കഥയായിരുന്നു ചിത്രം മികച്ച വിജയമായിരുന്നു. വിജയത്തിനൊപ്പം ചിത്രത്തിലെ ഫഹദ് ഫാസിൽ കഥാപാത്രം അയ്മനം സിദ്ധാർഥും മികച്ച അഭിപ്രായം നേടിയിരുന്നു. ഇതിനു ശേഷം ഇവർ വീണ്ടും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷക പ്രതീക്ഷയും വലുതാണ്. മലയാളികൾക്ക് എന്നും ഓർത്തു വെക്കാനുള്ള എവർഗ്രീൻ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് 17 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതും പ്രേക്ഷകർക്ക് വലിയ സന്തോഷം നൽകുന്ന വാർത്തയാണ്. സേതു മണ്ണാർക്കാടാണ് ചിത്രത്തിന്റെ നിർമ്മാണം. പുതിയ പേരുമായി എത്തുന്ന സത്യൻ അന്തിക്കാടിനായി കാത്തിരിക്കാം.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.