തമിഴ് സിനിമ ലോകത്ത് ഏറെ ശ്രദ്ധേയനായൊരു വ്യക്തിയാണ് സത്യരാജ്. ഒരു നടനായും, സംവിധായകനായും, നിർമ്മാതാവായും, വില്ലനായും വിസ്മയിപ്പിച്ച താരം ഒരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയുടെ അഭിമാനമായ ബാഹുബലി എന്ന ചിത്രത്തിൽ കട്ടപ്പ എന്ന കഥാപാത്രമായി താരം ജീവിച്ചിരുന്നു. വില്ലൻ വേഷങ്ങളിലൂടെയാണ് താരം ആദ്യ കാലങ്ങളിൽ തമിഴ് നാട്ടിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. 1985ൽ പുറത്തിറങ്ങിയ ‘സാവി’ എന്ന ചിത്രത്തിലൂടെയാണ് സത്യരാജ് സഹനടനിൽ നിന്ന് നായകനാവുന്നത്. സിനിമ ജീവിതത്തിലെ തുടക്ക കാലത്ത് കുറെയേറെ സഹനങ്ങൾ സഹിച്ച ഒരു വ്യക്തിയായിരുന്നു സത്യരാജ്. സത്യരാജ് എന്ന നടന്റെ കരിയറിൽ ഒരു വഴിത്തിരിവ് സംഭവിച്ചത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ്.
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പേരൻപ്’. ഇന്നലെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. സത്യരാജ് ചടങ്ങിൽ മുഖ്യ അതിഥികളിൽ ഒരാളായിരുന്നു. ‘പേരൻപ്’ സിനിമയുടെ അണിയറ പ്രവർത്തകരെ എല്ലാവരെയും അഭിനന്ദിക്കുവാനും താരം മറന്നില്ല. മമ്മൂട്ടിയെ കുറിച്ചു വാതോരാതെയാണ് സത്യരാജ് പ്രസംഗിച്ചത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങൾ കാരണമാണ് താൻ ഒരു സ്റ്റാർ ആയതെന്ന് സത്യരാജ് സൂചിപ്പിക്കുകയുണ്ടായി. മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്ഹിറ്റുകളായ പൂവിനു പുതിയ പൂന്തേനൽ, വാർത്ത, ആവനാഴി, ഹിറ്റ്ലർ എന്നീ ചിത്രങ്ങൾ തമിഴിൽ റീമേക്ക് ചെയ്തപ്പോൾ എല്ലാ ചിത്രങ്ങളിലും നായക വേഷം കൈകാര്യം ചെയ്തത് സത്യരാജായിരുന്നു. പഴയകാല മമ്മൂട്ടി ചിത്രങ്ങളുടെ വലിയ വിജയങ്ങൾ മലയാളികളെ പോലെ താനും ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. നാഷണൽ അവാർഡ് ജേതാവ് റാമിന്റെ ചിത്രമായ ‘പേരൻപ്’ താൻ പ്രീമിയർ ഷോ കണ്ടിരുന്നുവെന്നും മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിക്കും എന്ന് സത്യരാജ് അഭിപ്രായപ്പെട്ടു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.