അനൂപ് മേനോനെ നായകനാക്കി വേണു ഗോപൻ സംവിധാനം ചെയ്ത സർവ്വോപരി പാലാക്കാരൻ കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയിരുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തിയത്.
സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം സിനിമ മേഖലയിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.
സർവ്വോപരി പാലാക്കാരനെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. മലയാളി ആൺ സമൂഹത്തിന്റെ കപട നാട്യങ്ങളെ തുറന്ന് കാണിക്കുന്ന സിനിമയാണ് സർവ്വോപരി പാലക്കാരൻ. എല്ലാവരും കുടുംബ സമേതം ഈ സിനിമ കാണണം. ലാൽ ജോസ് എഴുതുന്നു.
ലാൽ ജോസിന്റെ കുറിപ്പ് വായിക്കാം..
“സർവ്വോപരി പാലാക്കാരൻ കണ്ടു. മലയാളി ആൺ സമൂഹത്തിന്റെ കപട നാട്യങ്ങളെ തുറന്നു കാട്ടുന്ന ഒന്നാന്തരം ഒരു സിനിമ. കുടുംബ സമേതം എല്ലാവരും ഈ സിനിമ കാണണം.. കാരണം, ഇതിൽ ഞാനും നിങ്ങളും ഉണ്ട്.”
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.