രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക. ഇൻസ്റ്റാഗ്രാം ഡാൻസ് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സാരംഗി ശ്യാം ആണ് ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ഒരു ക്യാരക്ടർ റോളിന് വേണ്ടിയാണ് സാരംഗിയേ ഓഡിഷന് വിളിച്ചതെന്ന് സംവിധായകൻ വെളിപ്പെടുത്തി. എന്നാല് ഈ പ്രതിഭയുടെ പ്രകടനം കണ്ടതോടെ, ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഈ കുട്ടി മതി എന്ന് ടീം ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. നായികാ വേഷം തനിക്ക് വലിയ സർപ്രൈസ് ആയിരുന്നു എന്നും, ആദ്യ ചിത്രം തന്നെ ലീഡ് റോള് ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും സാരംഗി പറഞ്ഞു.
മെയ് 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, സംഗീതം രാജേഷ് മുരുകേശൻ, ഗാനരചന ശബരീഷ് വർമ്മ, സൗണ്ട് മിക്സിംഗ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രഫി സുമേഷ് & ജിഷ്ണു, ആക്ഷൻ ഫിനിക്സ് പ്രഭു, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം മെൽവി ജെ, എഡിറ്റർ അരുൺ വൈഗ, കലാസംവിധാനം സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.