ഗുരുവായൂരമ്പലനടയിലിന് ശേഷം വീണ്ടും പൃഥ്വിരാജ് – വിപിൻ ദാസ് കോംബോ..! ഇത്തവണ കൂടെ മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും. പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം “സന്തോഷ് ട്രോഫി” പ്രഖ്യാപിച്ചു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം ഹിറ്റ് കോംബോ ആയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2022 ൽ പുറത്തിറങ്ങിയ “ഗോൾഡ്” ആണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. നേരത്തെ ഡ്രൈവിങ് ലൈസൻസ്, ജനഗണമന, കടുവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതായി പുറത്തിറങ്ങി വമ്പൻ വാണിജ്യവിജയം നേടിയിരുന്നു.
ഗുരുവായൂരമ്പലനടയിലിന് ശേഷം പൃഥ്വിരാജുമായി വീണ്ടുമൊരു ചിത്രം ചെയ്യുമെന്ന് വിപിൻ ദാസ് പറഞ്ഞിരുന്നു . പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സർപ്രൈസ് പുറത്തുവിടുമെന്ന് ലിസ്റ്റിൻ സ്റ്റീഫനും നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും. ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ , പി .ആർ. ഒ-വിപിൻ കുമാർ, ഡിജിറ്റൽ പി.ആർ ആഷിഫ് അലി & പൊഫാക്റ്റിയോ, അഡ്വെർടൈസിങ് – ബ്രിങ്ഫോർത്ത് മീഡിയ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.