മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ തന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ ആയ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അനൂപ് സത്യൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ഉർവശി എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ആണ് സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിൽ അഭിനയിക്കുന്നത് എന്നതും ഈ ചിത്രത്തെ ശ്രദ്ധാ കേന്ദ്രമാക്കുന്ന ഒരു ഘടകമാണ്. ഇപ്പോഴിതാ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ആയ സന്തോഷ് ശിവന്റെ മകനും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് വരുന്നത്.
സന്തോഷ് ശിവന്റെ മകന്റെ പേര് സർവജിത്ത് സന്തോഷ് എന്നാണ്. ദുൽഖറിനൊപ്പം ഉള്ള സർവജിത് സന്തോഷിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാ നേടുകയാണ്. ദുൽഖർ സൽമാനൊപ്പം എം സ്റ്റാർ എന്റർടൈന്മെന്റ്സും ഈ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. മാട്രിമോണി പരസ്യത്തിന്റെ മാതൃകയിൽ ഈ പുതുവർഷത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഒരു നല്ല ചിത്രം ആണെന്ന് ഇതിനോടകം ചിത്രം കണ്ട ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യ ലക്ഷ്മി അഭിപ്രായപ്പെട്ടത് പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. സൗബിൻ ഷാഹിറും ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപി- ശോഭന ജോഡിയെ സ്‌ക്രീനിൽ കാണാൻ കഴിയും എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണീയത.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.