പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനൊരുക്കിയ മലയാള ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ അനന്തഭദ്രം. കാവ്യാ മാധവൻ നായികാ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ ദിഗംബരൻ എന്ന് പേരുള്ള വില്ലനായി അഭിനയിച്ച മനോജ് കെ ജയൻ വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസയാണ് നേടിയത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായാണ് ഏവരും ആ കഥാപാത്രത്തെ വിലയിരുത്തുന്നത്. ബിഹൈന്റ്‌വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അനന്തഭദ്രം രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ തനിക്ക് ദിഗംബരനാകാന്‍ പേടിയാണെന്നും ആത്മവിശ്വാസമില്ലെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു. അത് തീരുമാനിക്കേണ്ടത് സന്തോഷ് ശിവനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചു മനസ്സ് തുറക്കുകയാണ് സന്തോഷ് ശിവൻ.
ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറക്കുന്നത്. ഇനി ആ കഥാപാത്രത്തെ വെച്ചൊരു ചിത്രം വരാൻ സാധ്യത ഇല്ലെന്നും, ഒരിക്കൽ നന്നായി ചെയ്തു വെച്ചത് വീണ്ടും ചെയ്യാൻ തനിക്കു താല്പര്യമില്ലെന്നും സന്തോഷ് ശിവൻ പറയുന്നു. അല്ലെങ്കിൽ പിന്നെ അത്ര ഗംഭീരമായ ഒരു തിരക്കഥയായി അത് മുന്നിൽ വന്നാൽ മാത്രം അപ്പോൾ ആലോചിക്കാവുന്ന കാര്യമാണെന്നും, പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെയൊരു രണ്ടാം ഭാഗം താൻ ചെയ്യുന്നില്ലായെന്നും സന്തോഷ് ശിവൻ വെളിപ്പെടുത്തി. സുനിൽ പരമേശ്വരൻ രചിച്ച അനന്തഭദ്രം 2005 ലാണ് റിലീസ് ചെയ്തത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമായിരുന്നു അനന്തഭദ്രം. സന്തോഷ് ശിവൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആൻഡ് ജിൽ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.