ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ഛായാഗ്രാഹകൻ എന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളു, അത് സന്തോഷ് ശിവൻ എന്നാണ്. ഈ പ്രതിഭ നമ്മുക്ക് മുന്നിലെത്തിച്ച വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ സിനിമയെ സ്നേഹിച്ചവർ ഏറെ. ഓരോ ചിത്രത്തിലും സന്തോഷ് ശിവൻ മാജിക് കാണിച്ചു തരുന്ന അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലേയും ഷോട്ടുകൾ ഇന്നും ഛായാഗ്രാഹകരുടെ പാഠപുസ്തകങ്ങൾ ആണ്. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സംവിധായകരുടെ പ്രിയ ക്യാമറാമാൻ ആയ സന്തോഷ് ശിവൻ ഒരു സംവിധായകൻ എന്ന നിലയിലും മനോഹരമായ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇത്രയും വർഷത്തെ തന്റെ കരിയറിൽ താൻ ഒപ്പം ജോലി ചെയ്തിട്ടുള്ളവരിൽ ഏറ്റവും മികച്ച നായകന്മാർ ആരെന്നു വെളിപ്പെടുത്തുകയാണ് സന്തോഷ് ശിവൻ.
തന്റെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിലൂടെ ആണ് സന്തോഷ് ശിവൻ ആ പേരുകൾ കഴിഞ്ഞ ദിവസം ആരാധകരോട് പങ്കു വെച്ചത്. രജനികാന്ത്, മോഹൻലാൽ, ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ, മഹേഷ് ബാബു എന്നിവരാണ് ആ അഞ്ചു നായകന്മാർ എന്നാണ് സന്തോഷ് ശിവൻ പറയുന്നത്. ഓരോ ഭാഷയിലേയും ഏറ്റവും മികച്ചവർ ആയി അദ്ദേഹം കരുതുന്ന, ഒപ്പം ജോലി ചെയ്തിട്ടുള്ള നായകന്മാരുടെ പേരാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ രജനികാന്ത് നായകനായ എ ആർ മുരുഗദോസ് ചിത്രമായ ദർബാറിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്ന അദ്ദേഹം ഒട്ടേറെ മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
ഇന്ദ്രജാലം, നമ്പർ 20 മദ്രാസ് മെയിൽ, അപ്പു, അഹം, യോദ്ധ, ഗാന്ധർവം, പവിത്രം, നിർണ്ണയം, കാലാപാനി, ഇരുവർ, വാനപ്രസ്ഥം എന്നീ മോഹൻലാൽ നായകനായ ചിത്രങ്ങൾക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ട് സന്തോഷ് ശിവൻ. മലയാളത്തിൽ ഉറുമി, ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം. അതിൽ ജാക്ക് ആൻഡ് ജിൽ എന്ന മഞ്ജു വാര്യർ- കാളിദാസ് ജയറാം ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിൽ ആണ്. സന്തോഷ് ശിവൻ അടുത്തതായി ഒരുക്കാൻ പോകുന്നത് കലിയുഗം എന്ന പേരിൽ ഒരു ബിഗ് ബജറ്റ് ചിത്രം ആണെന്നും അതിൽ മോഹൻലാൽ ഉൾപ്പെടെ ഒരു വലിയ താര നിര അണിനിരക്കുമെന്നും സൂചനകൾ ഉണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.