മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് ബാറോസ്; ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ. ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുങ്ങാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രചിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ പോലത്തെ വമ്പൻ ത്രീഡി ചിത്രം എണ്പതുകളിൽ ഇന്ത്യയിൽ ആദ്യമായി എത്തിച്ച സംവിധായകൻ ജിജോ പുന്നൂസ് ആണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ആരംഭിക്കാൻ തീരുമാനിച്ചിരുന്നത് ആണെങ്കിലും കോവിഡ് പ്രതിസന്ധി മൂലം അടുത്ത വർഷത്തേക്ക് നീട്ടി വെക്കുകയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കാൻ എത്തുന്നത് സാക്ഷാൽ സന്തോഷ് ശിവൻ ആണെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. സന്തോഷ് ശിവൻ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്. മോഹൻലാൽ, ജിജോ എന്നീ ഇതിഹാസങ്ങൾക്കൊപ്പം ബാറോസ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയെ ലോക സിനിമയുടെ മുന്നിൽ എത്തിക്കാൻ താനും എത്തുന്നു എന്ന് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടു.
മോഹൻലാലിനൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള സന്തോഷ് ശിവൻ ഇരുപത്തിയൊന്നു വർഷത്തിന് ശേഷമാണ് ഇപ്പോൾ മോഹൻലാലുമായി വീണ്ടും ഒന്നിക്കാൻ പോകുന്നത്. ഷാജി എൻ കരുണ് ഒരുക്കിയ ദേശീയ പുരസ്‌കാരം നേടിയ വാനപ്രസ്ഥം എന്ന ചിത്രത്തിലാണ് മോഹൻലാൽ- സന്തോഷ് ശിവൻ ടീം ഇതിനു മുൻപ് ഒന്നിച്ചു ജോലി ചെയ്തത്. മോഹൻലാൽ അഭിനയിച്ച ഇരുവർ, കാലാപാനി, യോദ്ധ, ഇന്ദ്രജാലം, പവിത്രം, നിർണ്ണയം, ഗാന്ധർവം, നമ്പർ 20 മദ്രാസ് മെയിൽ, അപ്പു, അഹം എന്നീ ചിത്രങ്ങളിലും സന്തോഷ് ശിവൻ ക്യാമറാമാൻ ആയി ജോലി ചെയ്തിട്ടുണ്ട്. മോഹൻലാൽ തന്നെ നായകനായി എത്തുന്ന ബാറോസിൽ സ്പാനിഷ് അഭിനേത്രി ആയ പാസ് വേഗ, റാഫേൽ അമാർഗോ എന്നിവരും അഭിനയിക്കും. ഇപ്പോൾ ദൃശ്യം 2 എന്ന ചിത്രം ചെയ്യുകയാണ് മോഹൻലാൽ. അതിനു ശേഷം ബി ഉണ്ണികൃഷ്ണൻ ചിത്രം, റാം എന്ന ചിത്രത്തിന്റെ ബാക്കി ചിത്രീകരണം എന്നിവ പൂർത്തിയാക്കി മോഹൻലാൽ ബാറോസിലേക്കു കടക്കും.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.