മലയാള സിനിമയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് സന്തോഷ് ടി കുരുവിള. ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് അദ്ദേഹം തന്റേതായ സ്ഥാനം മലയാള സിനിമയിൽ നേടിയെടുത്തത്. സിനിമയോടുള്ള അഭിനിവേശം കാരണം നിർമ്മാതാവായി കടന്നു വരുകയും ഒട്ടേറെ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് അദ്ദേഹം സംഭാവന ചെയ്തു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനാണ് സന്തോഷ് ടി. കുരുവിള അവസാനമായി നിർമ്മിച്ച ചിത്രം. മോഹൻലാൽ നായകനായിയെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സന്തോഷ് ടി കുരുവിള. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ടോവിനോ ചിത്രമായ മായാനദി എന്ന ചിത്രത്തിന്റെ യഥാർത്ഥ നിർമ്മാതാവിനെ ചൊല്ലിയാണ് ചർച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പോസ്റ്ററുകളിൽ ആഷിഖ് അബു, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നതെന്ന് എടുത്തു കാണിച്ചിരിക്കുന്നത്. എന്നാൽ, ഞെട്ടിക്കുന്ന വസ്തുതകളുമായി നിർമ്മാതാവ് സന്തോഷ് ടി കുരുവിള രംഗത്ത് എത്തിയിരിക്കുകയാണ്. മായാനദി എന്ന ചിത്രം പൂർണ്ണമായും തന്റെ അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും എല്ലാ ഇടപാടുകളുടെയും കേന്ദ്ര, സംസ്ഥാന നികുതികളും താനാണ് അടച്ചിട്ടുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമായി സൂചിപ്പിച്ചിരിക്കുകയാണ്.
സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: –
പ്രിയ സുഹൃത്തുക്കളെ,
ഒരു പ്രവാസി വ്യവസായിയായിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ, നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച #മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു, എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും, ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ, വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല ?
മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്, ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ്, പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ, നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !
പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ. ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?
ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക, ഞാനൊരു വ്യവസായിയാണ്, നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട്, പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ്, വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും
ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ്,
വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക,
കൊറോണ പടർത്താതിരിയ്ക്കുക,
സുരക്ഷിതരായിരിയ്ക്കുക.
നന്ദി ! നമസ്കാരം
സന്തോഷ് ടി. കുരുവിള
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
This website uses cookies.