പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ജാക്ക് ആൻഡ് ജിൽ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്ത ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ്. ഇപ്പോഴിതാ, ഇതിന് ശേഷമുള്ള തന്റെ പ്രോജക്ടുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സന്തോഷ് ശിവൻ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്‌ത ബാറോസിന്റെ ഛായാഗ്രാഹകനാണ് സന്തോഷ് ശിവൻ. അതിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ അദ്ദേഹം, അതിനു മുമ്പ് തന്നെ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ, ഒരു നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രത്തിന് വേണ്ടിയുള്ള ഒരു ഭാഗവും സംവിധാനം ചെയ്തു തീർത്തിരുന്നു. സിദ്ദിഖ് ആണ് അതിൽ നായക വേഷം ചെയ്തത്.
ഇത് കൂടാതെ താൻ രണ്ട് ചിത്രങ്ങളാണ് ഇനി ചെയ്യാൻ പോകുന്നതെന്ന്, ഒരു പത്രമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ വ്യക്തമാക്കുന്നു. അതിലൊന്ന് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രമാണ്. കാലാപാനിക്ക് ശേഷം ഒരിക്കൽ കൂടി മോഹൻലാൽ-പ്രിയദർശൻ ചിത്രത്തിന്റെ ഭാഗമാവുകയാണ് സന്തോഷ് ശിവൻ. അതിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് വരിക. പൃഥ്വിരാജ് നായകനായ ഒരു ചരിത്ര സിനിമയാണ് താൻ പ്ലാൻ ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പൃഥ്വിരാജ് സുകുമാരനോട് കഥ പറഞ്ഞു എല്ലാം ഓകെ ആയാൽ അടുത്ത വർഷം ഈ ചിത്രത്തിന്റെ ജോലികൾ തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. ഇതൊരു ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായാവും ഒരുക്കുക. നേരത്തെ അനന്തഭദ്രം, ഉറുമി എന്നീ ചിത്രങ്ങൾ സന്തോഷ് ശിവൻ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തു വന്നിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.