ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ആണ് സന്തോഷ് ശിവൻ. ഒരുപാട് നല്ല ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് ശിവൻ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്.
എആർ മുരുഗദോസ് സംവിധാനം ചെയ്ത സ്പൈഡർ ആണ് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച അവസാന ചിത്രം. സന്തോഷ് ശിവന്റെ ആദ്യ തെലുഗ് സിനിമയാണ് സ്പൈഡർ. മഹേഷ് ബാബു കേന്ത്രകഥാപാത്രമായ സ്പൈഡർ തമിഴിലും തെലുഗിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
തുപ്പാക്കിക്ക് ശേഷം എആർ മുരുഗദോസും സന്തോഷ് ശിവനും ഒന്നിക്കുന്ന ചിത്രമാണ് സ്പൈഡർ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സ്പൈഡറിന്റെ ഓഡിയോ ലോഞ്ചിനിടയെയാണ് തന്റെ ഭാവി സിനിമകളെ കുറിച്ച് സന്തോഷ് ശിവൻ പറഞ്ഞത്.
എക്‌സ്പിരിമെന്റൽ സിനിമകളോടാണ് തനിക്ക് താത്പര്യമെന്നും അങ്ങനെയുള്ള ചിത്രങ്ങൾ ഞാൻ തന്നെ നിമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ൽ മമ്മൂട്ടിയെ നായകനാക്കി ഒരു മലയാള സിനിമ ചെയ്യുന്നു എന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.
2005 ൽ പുറത്തിറങ്ങിയ അനന്തഭദ്രം ആണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ. തുടർന്ന് പ്രിത്വിരാജിനെ നായകനാക്കി ഉറുമിയും സന്തോഷ് ശിവൻ ഒരുക്കി. വർഷങ്ങൾക്ക് ശേഷം സംവിധായക വേഷം കെട്ടാൻ ഒരുങ്ങുകയാണ് സന്തോഷ് ശിവൻ ഇപ്പോൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.