പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഉറുമി എന്ന ചരിത്ര സിനിമയ്ക്കു ശേഷം സന്തോഷ് ശിവൻ വീണ്ടും മലയാളത്തിൽ എത്തുകയാണ്. ഏഴു വർഷത്തിന് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവൻ തന്നെയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. മേല്പറഞ്ഞ കലാകാരന്മാരെ കൂടാതെ അജു വർഗീസ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട് , രമേശ് പിഷാരടി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കും എന്നാണ് സൂചന. ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവൻ ഈ ചിത്രം ഒരുക്കാൻ തയ്യാറെടുക്കുന്നത്. വരുന്ന ഒക്ടോബർ മാസം ഇരുപതിന് ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല.
ഹരിപ്പാട് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കേരളത്തിന്റെ പല ഭാഗങ്ങളിലും അതുപോലെ വിദേശത്തും ചിത്രീകരിക്കും. ലണ്ടൻ ആണ് ഈ ചിത്രത്തിന്റെ വിദേശ ലൊക്കേഷൻ ആയി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് സൂചന. മഞ്ജു വാര്യരും സന്തോഷ് ശിവനും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഈ ചിത്രം ഒരു ത്രില്ലറും അതുപോലെ കമ്പ്ലീറ്റ് എന്റെർറ്റൈനെറും ആയിരിക്കും എന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. സന്തോഷ് ശിവനൊപ്പം ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിന്റെ ഭാഗമാകും. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച മണി രത്‌നം ചിത്രമായ ചെക്ക ചിവന്ത വാനത്തിന്റെ റിലീസ് സെപ്റ്റംബർ 28 നു ആണ്. അതിനു ശേഷം തന്റെ മലയാള ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സന്തോഷ് ശിവൻ പുറത്തു വിടും എന്നാണ് പ്രതീക്ഷ. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ഒരു ബിഗ് ബജറ്റ് ചിത്രവും സന്തോഷ് ശിവൻ പ്ലാൻ ചെയ്തിരുന്നു.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.