Santhosh Pandit provides financial aid to Tribal families in Mullumala colony
കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ‘സന്തോഷ് പണ്ഡിറ്റ്’. അദ്ദേഹത്തിന്റെ അഭിനയത്തെ വിമർശിച്ചുകൊണ്ട് ഒരു കാലത്ത് സൈബർ ആക്രമണം തന്നെ സമൂഹ മാധ്യമങ്ങളിൽ അരങ്ങേറിയിരുന്നു. പിന്നീട് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ മലയാളികൾ മനസ്സിലാക്കി തുടങ്ങിയ ശേഷം അതിശക്തമായ പിന്തുണയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്നത്. ആരുടെയും സഹായമില്ലാതെ ഒരു സംഘടനയുടെ കീഴിലും നിക്കാതെ സ്വന്തമായി ചിത്രങ്ങൾ ചെയ്യുകയും അതിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം പാവങ്ങൾക്ക് വേണ്ടി മാറ്റി വെക്കുകയും ചെയ്ത് തുടങ്ങിയപ്പോളാണ് പണ്ഡിറ്റ് മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനായത്. മമ്മൂട്ടി നായകനായിയെത്തിയ മാസ്റ്റർപീസിൽ താരം അഭിനയിക്കുകയുണ്ടായി. അടുത്തിടെ കൊല്ലം ജില്ലയിലെ ആദിവാസി കോളനിയിൽ സന്തോഷ് പണ്ഡിന്റെ കടന്ന് വരവാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ നേടിയിരുന്ന വാർത്ത, പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിശദമായി തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
കൊല്ലം ജില്ലയിലെ മുള്ളുമല എന്ന ആദിവാസി കോളനിയിൽ താരം സന്ദർശിക്കുകയും 500 ആളുകൾക്ക് ഭക്ഷണ പദാർത്ഥങ്ങളും ഓണകോടികളും നൽകുകയുണ്ടായി. കൊല്ലം ജില്ലയിലെ ചില വ്യക്തികളാണ് ഫേസ്‍ബുക്കിൽ ഇത്തരം ആളുകളുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തനിക്ക് മെസ്സേജ് അയച്ചതെന്നും സന്തോഷ് പറയുകയുണ്ടായി. പലരുടെയും അവസ്ഥ വളരെ ദയനീയമാണെന്നും നേരിട്ട് സന്ദർശനം നടത്തിയപ്പോളാണ് സാഹചര്യങ്ങൾ മനസ്സിലായതെന്നും താരം വ്യക്തമാക്കി. അവരുടെ ന്യായമായ ആവശ്യങ്ങൾ അധികൃതർ എത്രെയും പെട്ടന്ന് നടത്തി കൊടുക്കണമെന്നും താരം ആവശ്യപ്പെട്ടിരിക്കുകയാണ്. തന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കൂടെ നിന്നവരെയും അഭിനന്ദിക്കാനും താരം മറന്നില്ല. അഭിനയത്രി ജിപ്സാ ഭീഗം, ക്യാമറ കൈകാര്യം ചെയ്ത ശശി കുമാർ, മറ്റ് എല്ലാ സഹപ്രവർത്തകരേയും സംഘടനകളെയും താരം നന്ദിയോടെ ഓർക്കുകയുണ്ടായി. ഉരുക്ക് സതീശൻ എന്ന ചിത്രത്തിന്റെ കളക്ഷൻ കുറച്ച് ലഭിക്കാൻ ഉണ്ടെന്നും അതിന് ശേഷം അവർക്ക് വീട് നിർമ്മാണത്തിനും സഹായിക്കുമെന്ന് സന്തോഷ് ഉറപ്പ് നൽകിയിരിക്കുകയാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.