സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന ‘മാസ്റ്റർ പീസ്’. സിനിമയില്‍ സന്തോഷ് പണ്ഡിറ്റും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാളത്തിൽ സകല റെക്കോർഡുകളും തകർത്ത് മാസ്റ്റർപീസ് സൂപ്പർഹിറ്റായി മാറുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ‘മാസ്റ്റർപീസ്’ ന്റെ കൂടെ മറ്റ് സിനിമകളൊന്നും റിലീസ് ചെയ്യരുതെന്നും ആ അഗ്നിയിൽ ബാക്കിയുള്ള ചിത്രങ്ങളൊക്കെ ദഹിച്ച് പോകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
“പുലിമുരുകൻ” ,”ബാഹുബലി 2″ അടക്കം എല്ലാ സിനിമകളുടേയും ഇന്നോളും കഷ്ടപ്പട്ട് ഉണ്ടാക്കിയെടുത്ത റെക്കോർഡുകൾ എല്ലാം സിംപിൾ ആയി മാസ്റ്റർ പീസ് തകർക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുകയുണ്ടായി. മാസ്റ്റര്‍ പീസ് സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പു നല്‍കുകയാണ് പണ്ഡിറ്റ്. മുഖ്യധാരാ സിനിമയിലേക്കുള്ള പണ്ഡിറ്റിന്റെ ചുവടുവെപ്പ് കൂടിയാണ് ഈ ചിത്രം.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാസ്റ്റർ പീസ്’. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് അജയ് വാസുദേവ് ആണ്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, ദിവ്യദര്‍ശന്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബാജ്വ, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, വിജയകുമാര്‍, നന്ദു എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് ചിത്രത്തിന്റെ നിർമ്മാണം.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
This website uses cookies.