ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘മാസ്റ്റർ പീസ്’. ചിത്രത്തിൽ ഒരു കോളേജ് അധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ന്യൂജനറേഷൻ നടന്മാരായ നിവിൻ പോളിക്കും ദുൽഖറിനും മമ്മൂക്കയോടൊപ്പം ഒരു റോൾ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അവർക്കൊന്നും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നുമാണ് സന്തോഷ് പണ്ഡിറ്റിന് ഇക്കാര്യത്തെക്കുറിച്ച് പറയാനുള്ളത്.
കൂടാതെ മലയാളത്തിൽ സകല റെക്കോർഡുകളും തകർത്ത് മാസ്റ്റർപീസ് സൂപ്പർഹിറ്റായി മാറുമെന്നും പണ്ഡിറ്റ് വ്യക്തമാക്കുന്നു. താൻ അഭിനയിച്ചത് കൊണ്ടല്ല, മറിച്ച് ഈ സിനിമയുടെ ഒന്നൊന്നര ട്രെയിലർ കണ്ടതു കൊണ്ടാണ് ഇതൊരു മെഗാ ഹിറ്റാകുമെന്ന് പ്രവചിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. മുഖ്യധാര സിനിമയിലേക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ ചുവടുവയ്പ്പ് കൂടിയാണ് ഈ ചിത്രം.
രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസിൽ എഡ്ഡി എന്ന കോളജ് പ്രഫസറായാണ് മമ്മൂട്ടി എത്തുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാസ്റ്റര്‍ പീസിനുണ്ട്. മുകേഷ്, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബാജ്വ, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, വിജയകുമാര്‍, നന്ദു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.