മലയാള സിനിമയിലെ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ശാന്തിവിള ദിനേശ്. ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബംഗ്ളാവിലെ ഔത ഒരുപാട് നിരൂപക പ്രശംസകൾ നേടിയിരുന്നു. സിനിമ മേഖലയിൽ ആർക്കും അറിയാത്ത രഹസ്യങ്ങൾ വീഡിയോകളിലൂടെ സിനിമ പ്രേമികളെ അറിയിക്കുകയും വിവാദങ്ങൾ സൃഷ്ട്ടിക്കുന്ന വ്യക്തി കൂടിയാണ് ശാന്തിവിള ദിനേശ്. അടുത്തിടെ ഡബ്ബിങ് ആര്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശാന്തിവിള ദിനേശ് നിറഞ്ഞു നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുതിയ യൂ ട്യൂബ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മോഹൻലാൽ – ആന്റണി പെരുമ്പാവൂർ ബന്ധത്തെ കുറിച്ചു തുറന്ന് പറഞ്ഞു ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുകയാണ്.
ആന്റണി പെരുമ്പാവൂറിന്റെ മകളുടെ വിവാഹ നിശ്‌ചയതിന് മുന്നിൽ നിന്നത് മോഹൻലാലും കുടുംബവും ആയിരുന്നു എന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കി. ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ കുമ്പാരി എന്ന രക്ഷകർത്താവിന്റെ പദവി ഉണ്ടെന്നും ആന്റണിയുടെ മകളുടെ കുമ്പാരി മോഹൻലാൽ ആയിരുന്നു എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. കോവിഡ് കാലത്ത് പെരുമ്പാവൂറിലെ ഒരു വലിയ ഓഡിറ്റോറിയത്തിൽ മോഹൻലാൽ, പ്രണവ്, ഭാര്യ സുചിത്ര, എന്നിവർ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ആന്റണി പെരുമ്പാവൂറിന്റെ മകളുടെ വിവാഹനിശ്ചയത്തിന്റെ പേപ്പർ വായിക്കുന്ന മോഹൻലാലിനെ കണ്ടപ്പോൾ തനിക്ക് ഏറെ സന്തോഷം തോന്നിയെന്നും മോഹൻലാലിന്റെ നല്ല മനസ്സാണ് അവിടെ കാണാൻ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റണി പെരുമ്പാവർ മോഹൻലാലിന്റെ ഡ്രൈവറായി വരുന്ന കാലത്ത് മോഹൻലാലിനെ മുടിക്കുന്ന സുഹൃത്തുക്കളാണ് ഉണ്ടായിരുന്നതെന്നും ആന്റണി വന്നതോടെ മോഹൻലാലിന്റെ ജീവിതത്തിൽ ഒരു അച്ചടക്കം വന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ആന്റണി ഓക്കെ പറഞ്ഞാൽ മാത്രമേ മോഹൻലാൽ കഥ കേൾക്കുകയുള്ളൂ എന്ന അവസ്ഥയിലേക്ക് വരെ എത്തുകയും അത് മൂലം മോഹൻലാലിന് ഒരുപാട് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കാൻ സാധിച്ചു എന്നും ശാന്തിവിള ദിനേശ് സൂചിപ്പിക്കുകയുണ്ടായി. എന്തിനാ എം ബി എയ്‌ക്കൊക്കെ പോകുന്നേ, ആന്റണി പെരുമ്പാവൂരിന് പഠിച്ചാൽ മതിയെന്ന് ഒടുക്കം ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.