മമ്മൂട്ടി നായകനായി എത്തുന്ന ഒരു കുട്ടനാടൻ ബ്ലോഗിന്റെ സെറ്റിൽ ആയിരുന്നു സംഭവം നടന്നത്. ഇന്നലെ നടന്ന ഷൂട്ടിങ്ങിനിടെ ആയിരുന്നു രസകരമായ ആ സംഭവം. ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്ന യുവതാരങ്ങളായ സഞ്ജു ശിവറാം, ഗ്രിഗറി, സഹീൻ സിദ്ധിഖ് എന്നിവർ ഇന്നലെ സെൽഫി ചോദിച്ചു മമ്മൂട്ടിയുടെ അരികിലേക്ക് ചെന്നു. ഉടൻ തന്നെ അദ്ദേഹം അവർക്ക് സെൽഫി നൽകുകയും ചെയ്തു ആ രസകരമായ സെൽഫി ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. സെൽഫി നൽകിയ മമ്മൂട്ടി തന്റെ ഹെൽമറ്റ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. സെൽഫി ചോദിച്ചിട്ട് തൃപ്തിയായി എന്ന അടിക്കുറിപ്പോടെയാണ് സഞ്ജു ശിവറാം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ബൈക്കിൽ സ്റ്റൈലൻ ലുക്കിൽ എത്തുന്ന ചിത്രങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു അതിനിടെയാണ് പുതിയ രസകരമായ വാർത്തയും വരുന്നത്.
സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. മല്ലു സിങ്, അച്ചായൻസ് തുടങ്ങി ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച എഴുത്തുകാരൻ ആണ് സേതു. മുൻ ചിത്രങ്ങൾ പോലെ തന്നെ ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. നാട്ടുകാരുടെ പ്രിയങ്കരനായ ഹരിയേട്ടന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. യുവാക്കളുടെ പ്രശ്‌നത്തിൽ ഇടപ്പെട്ട് പരിഹാരമുണ്ടാക്കുന്ന ഹരിയേട്ടന്റെ ഉറ്റ സുഹൃത്തുക്കൾ ആയാണ് സഞ്ജു ശിവറാമും, ഗ്രിഗേറിയും ആദിൽ ഇബ്രാഹിമും എല്ലാം എത്തുന്നത്. അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായ് തുടങ്ങിയവരാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. പി. കെ മുരളീധരനും ശാന്ത മുരളീധരനും നിർമ്മിച്ച ചിത്രം ഈ വർഷം പകുതിയോടെ തീയറ്ററുകളിൽ എത്തും.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.