സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന ചിത്രം മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടി. ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്. സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. . ട്രൈപോഡ് മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ ദീപ്തി പിള്ളൈ ശിവൻ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനോടകം പല ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഛായാഗ്രഹണം: മനോജ് പിള്ളൈ, ചിത്രസംയോജനം: ശീകർ പ്രസാദ്
ബി ആർ പ്രസാദും സഞ്ജീവ് ശിവനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെനും, സൗണ്ട് ഡിസൈൻ ഓസ്ക്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുമാണ് കൈകാര്യം ചെയ്തത്. യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.